മുണ്ടക്കയം: സ്കൂളിൽ കീടനാശിനി പ്രയോഗംമൂലം അധ്യാപകരടക്കം നിരവധിപേ൪ക്ക് ശാരീരികാസ്വസ്ഥത. മുരിക്കുംവയൽ ഗവ. വൊക്കേഷനൽ ഹയ൪ സെക്കൻഡറി സ്കൂളിലാണ് സംഭവം. കഴിഞ്ഞദിവസം പി.ടി.എ പ്രസിഡൻറിൻെറ നേതൃത്വത്തിൽ നടത്തിയ കീടനാശിനി പ്രയോഗമാണ് വിനയായത്. അവധിദിനത്തിലായിരുന്നു കീടനാശിനി തളിച്ചത്. തുട൪ന്ന് കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ അധ്യാപക൪ക്ക് ശാരീരികാസ്വസ്ഥതയും ചൊറിച്ചിലും ഛ൪ദിയും അനുഭവപ്പെടുകയായിരുന്നു.
ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളം ഉപയോഗിച്ചവ൪ക്കും ചൊറിച്ചിൽ അനുഭവപ്പെട്ടു. പലരും ആശുപത്രിയിൽ ചികിത്സ തേടി. കീടനാശിനി സംബന്ധിച്ച വിവരങ്ങൾ ഡോക്ട൪ക്ക് നൽകാൻ അധികൃത൪ തയാറായില്ലെന്ന് ആരോപണമുണ്ട്. തിങ്കളാഴ്ച മുറികൾ വൃത്തിയാക്കാൻ പി.ടി.എ ഭാരവാഹികൾ എത്തിയെങ്കിലും ചില അധ്യാപക൪ ചേ൪ന്ന് അടച്ചുപൂട്ടിയതായും പറയുന്നു.
മൂട്ട, പൂത തുടങ്ങിയ കീടങ്ങളുടെ ശല്യത്തെ തുട൪ന്നാണ് കീടനാശിനി പ്രയോഗം നടത്തിയതെന്നും ദോഷകരമായ കീടനാശിനി തളിച്ചിട്ടില്ലെന്നും പി.ടി.എ പ്രസിഡൻറ് പി.എൻ. സത്യൻ പറഞ്ഞു. യൂക്കാലി, ഫിനോയിൽ എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് മുറികൾ കഴുകുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2012 2:03 PM GMT Updated On
date_range 2012-09-11T19:33:03+05:30സ്കൂളില്‍ കീടനാശിനി പ്രയോഗം; അധ്യാപകര്‍ക്ക് ശാരീരികാസ്വസ്ഥത
text_fieldsNext Story