റിസോര്‍ട്ട് നിര്‍മാണം നിര്‍ത്താന്‍ ഹൈകോടതി ഇടക്കാല ഉത്തരവ്
text_fieldsപൂച്ചാക്കൽ: വേമ്പനാട്ടുകായലിലെ നെടിയതുരുത്തിൽ നടക്കുന്ന റിസോ൪ട്ട് നി൪മാണം നി൪ത്തിവെക്കാൻ ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതായി ജനസമ്പ൪ക്ക സമിതി സംസ്ഥാന സെക്രട്ടറി സി.പി. പത്മനാഭൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് കൊച്ചി കേന്ദ്രമായ ജനസമ്പ൪ക്ക സമിതി ജനറൽ സെക്രട്ടറി ജോബി എ. തമ്പിയാണ് ഹൈകോടതിയെ സമീപിച്ചത്.
തീരദേശ പരിപാലന നിയമം ലംഘിച്ചാണ് റിസോ൪ട്ട് നി൪മാണമെന്ന് കാട്ടിയാണ് കേസ് ഫയൽചെയ്തത്. കായൽ പുറമ്പോക്ക് കൈയേറിയെന്നും കായലിനടിയിലൂടെ വൈദ്യുതി കേബ്ൾ വലിക്കുന്നത് മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായെന്നും ഹരജിയിൽ പറയുന്നു. തീരദേശ പരിപാലന നിയമം പറഞ്ഞ് കായൽതീരത്ത് നി൪മിക്കുന്ന മത്സ്യത്തൊഴിലാളികളുടെ വീടുകൾക്ക് നമ്പ൪ നൽകാത്ത പാണാവള്ളി പഞ്ചായത്ത് അധികൃത൪ അനധികൃത റിസോ൪ട്ട് വില്ലകൾക്ക് നമ്പ൪ നൽകിയതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. റിസോ൪ട്ടിലെ മാലിന്യങ്ങൾ വേമ്പനാട്ടുകായലിൽ തള്ളുമെന്നിരിക്കെ പഞ്ചായത്ത് അധികൃതരോ പൊല്യൂഷൻ കൺട്രോൾ ബോ൪ഡോ നടപടി സ്വീകരിച്ചിട്ടില്ല. കാപ്പിക്കോ കേരള റിസോ൪ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് 2007ലാണ് റിസോ൪ട്ടിൻെറ നി൪മാണം ആരംഭിച്ചത്. ഇതിനിടെ നി൪മാണത്തിനെതിരെ രംഗത്തുവന്ന രാഷ്ട്രീയ-സാമുദായിക സംഘടനകൾ പിന്നീട് രംഗംവിടുകയും ചെയ്തു.
വാ൪ത്താസമ്മേളനത്തിൽ ജനസമ്പ൪ക്ക സമിതി ജില്ലാ പ്രസിഡൻറ് ബിജു സ്കറിയ, മത്സ്യത്തൊഴിലാളി സംയുക്ത ആക്ഷൻ കൗൺസിൽ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, രക്ഷാധികാരി കെ.ഇ. ശങ്കരൻ, സി.ടി. വേണുഗോപാലൻ, ടി.എൻ. ഹരിദാസൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
