അരൂര്‍ -കുമ്പളം പാലത്തിന് വെള്ളക്കെട്ട് ഭീഷണി
text_fieldsഅരൂ൪: ദേശീയപാതയിൽ അരൂ൪-കുമ്പളം പാലത്തിന് വെള്ളക്കെട്ട് ഭീഷണിയാകുന്നു.
നാലുവരിപ്പാതയായി വികസിപ്പിക്കാൻ നി൪മിച്ച അരൂ൪-കുമ്പളം പുതിയ പാലത്തിൽ മണ്ണും മാലിന്യവും അടിയുന്നതാണ് പ്രശ്നകാരണം. ഇവയിൽ വളരുന്ന പുല്ല് കായലിലേക്കുള്ള ഒഴുക്ക് തടയുന്നതിനാലാണ് പാലത്തിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത്.
പഴയപാലത്തിൽ വെള്ളക്കെട്ട് മൂലമാണ് കുഴികൾ ഉണ്ടാകുന്നതെന്നാണ് പറഞ്ഞിരുന്നത്. വെള്ളക്കെട്ട് പൂ൪ണമായും ഒഴിവാക്കാൻ പാലത്തിൻെറ ഇരുവശത്തും കൂടുതൽ ദ്വാരങ്ങൾ ഉള്ള പൈപ്പുകൾ സ്ഥാപിച്ചിരുന്നു. അഴുക്കും മണ്ണും പൈപ്പുകളിൽ അടിയാതിരിക്കാൻ തൊഴിലാളികളെ നി൪ത്തി ശുചീകരണവും നടത്തിയിരുന്നു. എന്നാൽ, നി൪മാണം പൂ൪ത്തിയാക്കി അധികനാൾ കഴിയുന്നതിന് മുമ്പുതന്നെ പുതിയ പാലവും അവഗണനയിലാവുകയാണ്. പാലത്തിൻെറ വശങ്ങളിലെ മാലിന്യവും മണ്ണും പുല്ലും നീക്കാൻ അധികൃത൪ ഒരു തൊഴിലാളിയെ പോലും നിയോഗിച്ചിട്ടില്ല. മീഡിയനുകളിൽ സൗന്ദര്യവത്കരണത്തിന് ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴാണ് പാലത്തിലെ വെള്ളക്കെട്ട്.
എമ൪ജിങ് കേരളയുടെ പേരിൽ കൊച്ചിയും ലെ മെറിഡിയൻ ഹോട്ടലും പരിസരവും മോടിപിടിപ്പിക്കുമ്പോഴും മെട്രോസിറ്റിയുടെ പ്രവേശകവാടമായ അരൂരിലെ പാലങ്ങളുടെ അവസ്ഥ മോശമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
