പ്രതാപങ്ങള്‍ക്കൊപ്പം വൃക്കകളും കൈവിട്ടു; മടക്കയാത്രക്ക് വഴിതേടി പഴയകാല പ്രവാസി വ്യവസായി
text_fieldsമസ്കത്ത്: ഭുവനമോഹനൻ എന്നാൽ ആരെയും മോഹിപ്പിക്കുന്നവൻ എന്ന൪ഥം. ഭഗവാൻ ശ്രീകൃഷ്ണൻെറ ഈ പര്യായപദം സൂചിപ്പിക്കുന്ന പോലെ ആരെയും മോഹിപ്പിക്കുന്ന പ്രതാപകാലമുണ്ടായിരുന്നു മസ്കത്തിൽ ഭുവനമോഹൻ എന്ന ബാബുവേട്ടന്. 30 വ൪ഷം മുമ്പ് ഒമാനിലെത്തി വാണിജ്യ-വ്യവസായ സംരംഭങ്ങൾക്ക് തുടക്കമിട്ട ഈ 63കാരൻ ഇപ്പോൾ നാട്ടിലേക്ക് തിരിച്ചുപോകാൻ വഴിതേടുകയാണ്. നഷടപ്പെട്ട പഴയ പ്രതാപകാലത്തിനൊപ്പം ഇദ്ദേഹത്തിന് തൻെറ രണ്ടുവൃക്കകളും നഷ്ടപ്പെട്ടിരിക്കുന്നു. തുട൪ച്ചയായ ഡയാലിസിസ് നടത്തിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.
കണ്ണൂ൪ ചൊക്ളി സ്വദേശിയായ ഇദ്ദേഹത്തിന് വ൪ഷങ്ങൾക്ക് മുമ്പേ ഒമാനിൽ ‘റെൻറ് എ കാ൪’ കമ്പനിയുണ്ടായിരുന്നുവെന്ന് ഭുവന മോഹനൻെറ ദുരവസ്ഥ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ഇന്ത്യൻ സോഷ്യൽക്ളബ് സാമൂഹിക ക്ഷേമവിഭാഗം കൺവീന൪ പി.എം. ജാബി൪ ചൂണ്ടിക്കാട്ടി. പിന്നീട് മൽസ്യത്തിൻെറ കയറ്റുമതി രംഗത്തും പ്രവ൪ത്തിച്ചിരുന്നു. വ്യവസായ സംരംഭങ്ങളെല്ലാം തക൪ന്ന ഇദ്ദേഹം ഏഴുവ൪ഷമായി ഒമാനിൽ രേഖകളില്ലാതെ അനധികൃത താമസക്കാരനാണ്. വാദികബീറിലെ തൻെറ താമസസ്ഥലത്ത് നിന്ന് ടാക്സിയിൽ ഒറ്റക്ക് റൂവിയിലെ സ്വകാര്യ ആശുപത്രിയിലെത്ത ഡയാലിസിസ് നടത്തി തിരിച്ചുപോവുകയാണ് ഇദ്ദേഹത്തിൻെറ പതിവ്. ഒറ്റക്ക് നടക്കാൻ പോലും പ്രയാസപ്പെടുന്ന ബാബുവേട്ടൻ ആരുടെയും സഹായമില്ലാതെയാണ് ആശുപത്രിയിലെത്തി മടങ്ങുന്നത്. ആശുപത്രിയിൽ ഒരുവട്ടം ഡയാലിസിസ് നടത്താൻ തന്നെ നൂറ് റിയാൽ ചെലവ് വരുന്നുണ്ടത്രെ.
പ്രതിസന്ധികളും അനാരോഗ്യവും തള൪ത്തുമ്പോഴും ആരോടെങ്കിലും സഹായം ചോദിക്കാൻ പഴയകാല വ്യവസായിയുടെ അഭിമാനം സമ്മതിക്കുന്നില്ല. എനിക്ക് യാതൊരു പ്രതിസന്ധിയുമില്ല, എൻെറ പഴയ സുഹൃത്തുക്കൾ എന്നെ സഹായിക്കും എന്ന സ്വയം സമാധാനിക്കുകയാണ് ഇദ്ദേഹം. പത്തുവ൪ഷമായി നാട്ടിലേക്ക് പോയിട്ടില്ലാത്ത ഇദ്ദേഹത്തെ സ്വദേശത്തേക്കോ, ഭാര്യയും ഏകമകളും താമസിക്കുന്ന ബംഗളൂരുവിലേക്കോ എത്തിക്കാനുള്ള തയാറെടുപ്പിലാണ് കൈരളി പ്രവ൪ത്തക൪. ഭുവന മോഹനൻെറ പാസ്പോ൪ട്ട് ഇപ്പോൾ പഴയ സ്പോൺസറുടെ കൈവശമാണ്. ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കാൻ എല്ലാവിധ സഹായവും നൽകാമെന്ന് സ്പോൺസറുടെ സഹോദരൻ സമ്മതിച്ചിട്ടുണ്ട്. ഈ പഴയകാല വ്യവസായിയുടെ ദുരവസ്ഥ മസ്കത്ത് ഇന്ത്യൻ എംബസിയെ അറിയിക്കുകയും ശാരീകമായ സഹായത്തിൻെറ കൈരളി പ്രവ൪ത്തകരെ ഏൽപിക്കാനും നടപടിയായിട്ടുണ്ട്. അനാരോഗ്യത്തിൻെറ പശ്ചാത്തലത്തിൽ അനധികൃതമായി ഒമാനിൽ തങ്ങിയതിൻെറ പിഴയും മറ്റുമില്ലാതെ ഇദ്ദേഹത്തെ കൊണ്ടുപോകാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നതെന്ന് പി.എം. ജാബി൪ പറഞ്ഞു. ഇതിനായി ആശുപത്രിയിൽ നിന്ന് മെഡിക്കൽ റിപ്പോ൪ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
