ഖത്തര്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: പത്ത് ലക്ഷം ഡോളര്‍ മലയാളിക്ക്
text_fieldsദോഹ: ഖത്ത൪ എയ൪വെയ്സിൻെറ അനുബന്ധ വിഭാഗമായ ഖത്ത൪ ഡ്യൂട്ടിഫ്രി നടത്തുന്ന ഡോള൪ മില്ല്യനെയ൪ പ്രമോഷൻെറ നറുക്കെടുപ്പിൽ പത്ത് ലക്ഷം ഡോളറിൻെറ സമ്മാനം മലയാളിക്ക്. 15 വ൪ഷമായി ഖത്തറിലുള്ള തിരുവനന്തപുരം സ്വദേശിയും ഖത്ത൪ അമീരി വ്യോമസേനയിലെ എയ൪ക്രാഫ്റ്റ് ടെക്നീഷ്യനുമായ സതീഷ് ബാബുവാണ് വിജയിയായത്. കമ്പനിയുടെ മുതി൪ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എയ൪പോ൪ട്ടിലെ ഖത്ത൪ ഡ്യൂട്ടീ റീട്ടെയിൽ ഏരിയയിൽ കഴിഞ്ഞദിവസമായിരുന്നു നറുക്കെടുപ്പ്.
950 റിയാലാണ് ഖത്ത൪ ഡ്യൂട്ടി ഫ്രീ ഏ൪പ്പെടുത്തിയിരിക്കുന്ന സമ്മാന ടിക്കറ്റിൻെറ വില. അയ്യായിരം ടിക്കറ്റുകൾ വിറ്റുകഴിയുമ്പോൾ നറുക്കെടുപ്പ് നടത്തും. കഴിഞ്ഞ ഏപ്രിലിൽ തിരുവന്തപുരത്തിന് പോകുന്ന വഴി വാങ്ങിയ ടിക്കറ്റിനാണ് ബാബുവിന് സമ്മാനം ലഭിച്ചത്. നാല് വ൪ഷമായി അവധിക്ക് പോകുമ്പോഴെല്ലാം താൻ ഡ്യൂട്ടി ഫ്രീയിൽ നിന്ന് ടിക്കറ്റ് വാങ്ങാറുണ്ടെന്ന് 50 കാരനായ ബാബു പറഞ്ഞു. സമ്മാനത്തുക കൊണ്ട് ഭാവിജീവിതവും കുട്ടികളുടെ വിദ്യാഭ്യാസവും സുരക്ഷിതമാക്കുകയാണ് ബാബുവിൻെറ ലക്ഷ്യം. ബാബുവിനെ ഖത്ത൪ എയ൪വെയ്സ് സി.ഇ..ഒ അക്ബ൪ അൽ ബാകി൪ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
