സഹോദരിയാല്‍ ദുരിതത്തിലായ മലയാളി സ്ത്രീ എംബസിയില്‍
text_fieldsമനാമ: സഹോദരിയാൽ ദുരിതത്തിലായ മലയാളി സ്ത്രീ പരാതിയുമായി ഇന്ത്യൻ എംബസിയിൽ. കൊല്ലം അഞ്ചൽ സ്വദേശി നി൪മലയാണ് ബഹ്റൈനിലുള്ള സ്വന്തം സഹോദരി മാനസികമായി പീഡിപ്പിക്കുന്നതായി പരാതിപ്പെട്ടത്. 11 മാസം മുമ്പാണ് നി൪മല സഹോദരി അയച്ചുകൊടുത്ത വിസയിൽ ഇവിടെ എത്തിയത്.
കുടുംബ പ്രാരാബ്ധം കാരണം പലരിൽനിന്നും കടം വാങ്ങിയ പണവും ഇവിടെ വന്ന ശേഷം ലഭിച്ച ശമ്പളവും ഉപയോഗിച്ച് 1,20000 രൂപ ഇതിനായി സഹോദരിക്ക് കൊടുത്തിരന്നതായി നി൪മല പറഞ്ഞു. സഹോദരി കഴിഞ്ഞ 17 വ൪ഷത്തോളമായി ബഹ്റൈനിലുണ്ട്. ആദ്യം സഹോദരിയോടൊപ്പം തയ്യൽ ജോലി ചെയ്ത നി൪മല പിന്നീട് സഹോദരി മറ്റൊരു ജോലി ലഭിച്ച് പോയപ്പോൾ മുഹറഖിലെ വീട്ടിൽ ജോലിയെടുത്തു. തുട൪ന്ന് മാഹൂസിലെ വീട്ടിലും ജോലി ചെയ്യവെയാണ് സഹോദരിയിൽനിന്ന് പല നിലക്കുള്ള പീഡനങ്ങൾ ഏൽക്കേണ്ടി വന്നത്. ഇതോടെ തന്നെ നാട്ടിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടാണ് സാമൂഹിക പ്രവ൪ത്തകനായ ബഷീ൪ അമ്പലായിയുടെ സഹായത്തോടെ നി൪മല ഇന്നലെ രാവിലെ എംബസിയിൽ എത്തിയത്. ഇതേതുട൪ന്ന് തൻെറ പാസ്പോ൪ട്ടും ടിക്കറ്റും ഒരാഴ്ചക്കകം നൽകാമെന്ന് സഹോദരി സമ്മതിച്ചതായി നി൪മല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
