കുതിപ്പ് തുടരാന്‍ അര്‍ജന്‍റീന
text_fieldsലിമ (പെറു): ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ തെക്കൻ അമേരിക്കൻ മേഖലാ പോരാട്ടത്തിൽ ഒന്നാമതെത്തിയ അ൪ജൻറീന ലീഡുറപ്പിക്കാൻ ഇന്ന് വീണ്ടും കളത്തിൽ. കഴിഞ്ഞ മത്സരത്തിൽ പരാഗ്വെക്കതിരെ നേടിയ തക൪പ്പൻ ജയത്തിൻെറ ബലത്തിൽ മുന്നേറിയ ലാറ്റിനമേരിക്കൻ പവ൪ ഹൗസ് ഇന്ന് പെറുവിനെതിരെ എവേ മത്സരത്തിനാണിറങ്ങുന്നത്. മേഖലയിലെ ഇതര മത്സരങ്ങളിൽ ഉറുഗ്വായ് എക്വാഡോറിനെയും ചിലി കൊളംബിയയെയും പരഗ്വേ വെനിസ്വേലയെയും നേരിടും.
സ്വന്തം വൻകരയിലെ ഫുട്ബാൾ മണ്ണായ ബ്രസീൽ 2014ൽ ആതിഥ്യമൊരുക്കുന്ന ഫുട്ബാൾ പോരാട്ടത്തിലേക്ക് യോഗ്യത തേടി തെക്കൻ അമേരിക്കൻ വൻകരയിൽ വാശിയേറിയ പോരാട്ടമാണിപ്പോൾ. വെള്ളിയാഴ്ചത്തെ മത്സരം വരെ പിന്നിൽ നിന്ന ലയണൽ മെസ്സിയുടെ അ൪ജൻറീന ഒരൊറ്റ ജയത്തോടെയാണ് ഇപ്പോൾ പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറിയത്. പരാഗ്വെക്കതിരെ നേടിയ 3-1ൻെറ ജയത്തിനൊപ്പം കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ഉറുഗ്വായ് കൊളംബിയക്കു മുന്നിൽ 4-0ന് തോറ്റമ്പിയതാണ് അ൪ജൻറീനയുടെ കുതിപ്പിന് കളമൊരുക്കിയത്. നിലവിൽ ആറ് മത്സരങ്ങൾ പൂ൪ത്തിയായപ്പോൾ നാല് ജയവും ഓരോ സമനിലയും തോൽവിയുമായി 13 പോയൻേറാടെയാണ് അ൪ജൻറീന മുന്നിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചിലിക്കും മൂന്നാം സ്ഥാനത്തുള്ള എക്വഡോറിനും 12 പോയൻറുകളാണുള്ളത്. 11 പോയൻറുമായ് ഉറുഗ്വായ് നാലാം നമ്പറിലാണ്. ഒമ്പത് രാജ്യങ്ങൾ മത്സരിക്കുന്ന തെക്കൻ അമേരിക്കൻ മേഖലയിൽ നിന്നും ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവ൪ക്കാണ് നേരിട്ട് യോഗ്യത. പട്ടികയിൽ ഏഴാം സ്ഥാനക്കാരാണ് അ൪ജൻറീനയുടെ എതിരാളിയായ പെറു. ക്യാപ്റ്റൻ ലയണൽ മെസ്സി മികച്ച ഫോമിലാണെന്നതാണ് അ൪ജൻറീനക്ക് വ൪ധിത ആത്മിവിശ്വാസം നൽകുന്നത്.
സാധാരണ ദേശീയ ജഴ്സിയിൽ നിറംമങ്ങുന്നുവെന്ന സ്ഥിരം പഴിക്ക് ഇക്കുറി തിരുത്ത് നൽകിയ മെസ്സി യോഗ്യതാ മത്സരത്തിൽ അവസാന മൂന്ന് മത്സരങ്ങളിലും ഗോൾ നേടുകയും കൂട്ടുകാരെകൊണ്ട് ഗോളടിപ്പിക്കുകയും ചെയ്താണ് തിളങ്ങുന്നത്. കൊളംബിയക്കു മുന്നിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയ ഉറുഗ്വായ്ക്ക് നി൪ണായക മത്സരമാണിന്ന്. എക്വഡോറിനെ സ്വന്തം ഗ്രൗണ്ടിൽ നേരിടുന്നുവെന്ന ആനുകൂല്യം കൂടി അവ൪ക്കുണ്ട്. കഴിഞ്ഞ തോൽവിയുടെ എല്ലാ ക്ഷീണവും മായ്ക്കാനുള്ള പുറപ്പാടിലാണ് സുവരാസിൻെറ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
-and-def.jpg)