റിയാദ്: പുതിയ വിസയിൽ സൗദി അറേബ്യയിലെത്തുന്ന ഇന്ത്യൻ തൊഴിലാളികൾ ഒളിച്ചോടുകയോ ജോലി നിരസിക്കുകയോ ചെയ്താൽ ഇന്ത്യയിലെ റിക്രൂട്ടിങ് ഏജൻറുമാ൪ക്ക് പിഴചുമത്തുമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. പുതുതായെത്തുന്ന തൊഴിലാളികൾ സ്പോൺസ൪മാ൪ക്കുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതകൾ റിക്രൂട്ടിങ ഏജൻറുമാരിൽനിന്ന് ഈടാക്കുന്നതാണ് പുതിയ നിബന്ധന.
ലേബ൪, ഡ്രൈവ൪, ഹൗസ്മെയ്ഡ് തുടങ്ങിയ വ്യത്യസ്ത തൊഴിൽമേഖലകളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾ ഇതോടെ പ്രതിസന്ധിയിലാകും. തൊഴിൽവിസയിലെത്തുന്ന വ്യക്തികൾ അകാരണമായി സ്പോൺസ൪മാ൪ക്ക് സാമ്പത്തികബാധ്യതയുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ നി൪ദേശമെന്നാണ് സൂചന.
തൊഴിലാളി ഇഖാമ ലഭ്യമാകുന്നതിന് മുമ്പ് ജോലിചെയ്യാൻ കൂട്ടാക്കാത്ത സാഹചര്യമുണ്ടായാൽ റിക്രൂട്ടിങ് ഏജൻറിൽനിന്ന് 3200 റിയാൽ പിഴ ചുമത്തും. അതേസമയം ഇഖാമ പ്രാബല്യത്തിലായ ശേഷമാണ് ജോലിക്ക് വിസമ്മതിക്കുന്നതെങ്കിൽ അയാളെ നാട്ടിൽനിന്ന് കയറ്റിവിട്ട ഏജൻസി വിസ, ഇഖാമ എന്നിവയുടെ ഫീസും മടക്കയാത്രാ ടിക്കറ്റിൻെറ ചാ൪ജും ഉൾപ്പെടെ 6000 റിയാൽ വരെ പിഴയൊടുക്കേണ്ടിവരും. ലേബ൪, ഡ്രൈവ൪ വിസയിലുള്ള തൊഴിലാളികൾ സൗദിയിലെത്തിയ ശേഷം ഒളിച്ചോടിപ്പോയാൽ വിസയുടെ ഫീസ് ഇനത്തിൽ 2000 സൗദി റിയാലും സ്പോൺസ൪ക്ക് നഷ്ടപരിഹാരമായി ആയിരം റിയാൽ വേറെയും റിക്രൂട്ടിങ് ഏജൻറ് ഒടുക്കേണ്ടിവരും. വീട്ടുവേലക്കാരികളുടെ വിസ സ്റ്റാമ്പ് ചെയ്ത് മൂന്ന് മാസത്തിനകം സൗദിയിലേക്ക് യാത്ര ചെയ്തിട്ടില്ലെങ്കിൽ 2000 റിയാലും യാത്ര ചെയ്യുന്നതിന് മുമ്പ് വിസ കാലാവധി തീ൪ന്നാൽ 4000 റിയാലും റിക്രൂട്ടിങ് ഏജൻറ് പിഴയൊടുക്കണം. വിസ, ഇഖാമ, ലൈസൻസ്, മെഡിക്കൽ തുടങ്ങി വിവിധ ഇനങ്ങളിൽ സ്പോൺസ൪ തൊഴിലാളിക്കായി ചെലവഴിച്ച തുക പിഴയായി ലഭിക്കുന്ന സംഖ്യയിൽനിന്ന് പിന്നീട് സ്പോൺസ൪മാ൪ക്ക് തിരികെ ലഭിക്കുമെന്നും സ൪ക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ റിക്രൂട്ടിങ്ങിനായി സ്പോൺസ൪ പ്രത്യേക ഫീസ് നൽകിയിട്ടുണ്ടെങ്കിൽ അതും ബന്ധപ്പെട്ട ഏജൻസിയിൽ നിന്ന് തിരിച്ചുപിടിക്കും.
കഴിഞ്ഞ ദിവസമാണ് സൗദിയുടെ മുംബൈയിലെ കോൺസുലേറ്റിൽനിന്നു പുതിയ നിബന്ധനകൾ അറിയിച്ചുകൊണ്ടുള്ള സ൪ക്കുല൪ റിക്രൂട്ടിങ് ഏജൻസികൾക്ക് ലഭിച്ചത്. റിക്രൂട്ടിങ് രംഗത്തുള്ളവരെ ഒന്നാകെ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ നിബന്ധനകളെന്നും തൊഴിലാളികൾ സ്പോൺസ൪മാ൪ക്കുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ റിക്രൂട്ടിങ് ഏജൻസികൾ നി൪ബന്ധിതരാകുന്നത് ഈ രംഗത്ത് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുകയെന്നും ഈ രംഗത്ത് പ്രവ൪ത്തിക്കുന്ന അൽ അമൽ എൻറ൪പ്രൈസസ് മാനേജിങ് ഡയറക്ട൪ അബ്ദുല്ല മാറായിൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം തൊഴിൽരംഗത്ത് പ്രാവീണ്യം നേടിയവരെയും സ്പോൺസ൪മാരുമായുള്ള കരാറുകൾ പാലിക്കുമെന്ന് ഉറപ്പുള്ളവരെയും മാത്രം റിക്രൂട്ട് ചെയ്താൽ പിഴയിൽനിന്ന് രക്ഷനേടാമെന്നിരിക്കെ റിക്രൂട്ടിങ് ഏജൻസികൾ ഇക്കാര്യത്തിൽ സൂക്ഷ്മതയും ജാഗ്രതയും പുല൪ത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2012 9:47 AM GMT Updated On
date_range 2012-09-11T15:17:52+05:30ഇന്ത്യന്‍ തൊഴിലാളികള്‍ ഒളിച്ചോടിയാലും ജോലി നിരസിച്ചാലും റിക്രൂട്ടിങ് ഏജന്‍റ് പിഴയൊടുക്കണം
text_fieldsNext Story