Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമലയാളി സ്ത്രീയെ...

മലയാളി സ്ത്രീയെ അടിച്ചുവീഴ്ത്തി ബാഗ് തട്ടിപ്പറിച്ചു

text_fields
bookmark_border
മലയാളി സ്ത്രീയെ അടിച്ചുവീഴ്ത്തി ബാഗ് തട്ടിപ്പറിച്ചു
cancel

സാൽമിയ: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി സ്ത്രീയെ അടിച്ചുവീഴ്ത്തി അക്രമികൾ ബാഗ് തട്ടിപ്പറിച്ചു. സാൽമിയയിലെ സീസൈഡ് റോഡിൽ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. മൂവാറ്റുപുഴ സ്വദേശി സുമതി ദിവാകരൻ ആണ് ആക്രമണത്തിനിരയായത്. ഹോംമെയ്ഡ് ആയി ജോലിചെയ്യുന്ന ഇവ൪ ഉച്ചക്ക് രണ്ടുമണിയോടെ റോഡരികിൽകൂടി നടന്നുവരുമ്പോൾ കാറിലെത്തിയ അക്രമികൾ ചില്ല് താഴ്ത്തി വടികൊണ്ട് പിറകിൽനിന്ന് അടിച്ചുവീഴ്ത്തുകയായിരുന്നു. നിലത്തുവീണ ഇവരുടെ ബാഗ് കൈക്കലാക്കി അക്രമികൾ ഉടൻ കാറിൽ കടന്നുകളയുകയും ചെയ്തു. ബാഗിലുണ്ടായിരുന്ന പണവും സിവിൽ ഐഡി കാ൪ഡും നഷ്ടമായി. 259041506182 നമ്പ൪ സിവിൽ ഐഡി കിട്ടുന്നവ൪ 97967400 എന്ന നമ്പറിൽ അറിയിക്കണമെന്ന് ഇവ൪ അഭ്യ൪ഥിച്ചു.

Show Full Article
TAGS:
Next Story