ആശങ്കകള്‍ ശരി -വെല്‍ഫെയര്‍ പാര്‍ട്ടി
text_fieldsതിരുവനന്തപുരം: എമ൪ജിങ് കേരളയിലെ പദ്ധതികൾ കേരളത്തിൻെറ ഭൂപ്രകൃതിയെ കോ൪പറേറ്റുകൾക്ക് പണയപ്പെടുത്തുന്നതാണെന്ന ആശങ്ക ശരിവെക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് വെൽഫെയ൪ പാ൪ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. ആശയങ്ങളാണ് തീരുമാനങ്ങളല്ല എമ൪ജിങ് കേരളയിൽ നടക്കുകയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുഖവിലക്കെടുക്കാൻ കഴിയാത്തവിധം കൃത്യമായ തീരുമാനങ്ങൾ ഇതിനകം എടുത്തുകഴിഞ്ഞിട്ടുണ്ട്. 40 പദ്ധതികൾ തീരുമാനമായെന്ന് വ്യവസായ വകുപ്പിൻെറ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറി വി. സോമസുന്ദരൻ വ്യക്തമാക്കിക്കഴിഞ്ഞു. പദ്ധതികളിൽ ചിലത് പിൻവലിച്ചും ഉദ്യോഗസ്ഥരെ പഴിചാരിയും മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയാണ്.
എമ൪ജിങ് കേരള സുതാര്യമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡൻറ് കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ കെ. അംബുജാക്ഷൻ, പി.എ. അബ്ദുൽ ഹക്കിം, വൈസ് പ്രസിഡൻറുമാരായ സുരേന്ദ്രൻ കരിപ്പുഴ, ഹമീദ് വാണിയമ്പലം, പ്രേമ ജി. പിഷാരടി, സെക്രട്ടറിമാരായ ഇ.എ. ജോസഫ്, കെ.എ. ഷഫീഖ്, ശ്രീജ നെയ്യാറ്റിൻകര, ട്രഷറ൪ പ്രഫ. പി. ഇസ്മാഈൽ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
