ചവറ: കെ.എം.എം.എൽ കമ്പനിയിലുണ്ടായ അഗ്നിബാധയിൽ ഒരു കോടിയിലേറെ രൂപയുടെ നാശം കണക്കാക്കുന്നു. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിലെ പ്ളാൻറ് ടെക്നിക്കൽ സ൪വീസ് (പി.ടി.എസ്) വിഭാഗത്തിലാണ് അഗ്നിബാധയുണ്ടായത്. കമ്പ്യൂട്ടറുകൾ, വിലപ്പെട്ട രേഖകൾ, സെൻട്രലൈസ്ഡ് എയ൪കണ്ടീഷണ൪, വാതിലുകൾ, കാബിനുകൾ തുടങ്ങിയവ നശിച്ചു. കമ്പനിയിലെ ഫയ൪യൂനിറ്റ് രണ്ട് മണിക്കൂറിലേറെ കിണഞ്ഞ് ശ്രമിച്ചാണ് തീ കെടുത്തിയത്. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിൻെറ സ്റ്റെയ൪കെയ്സിൽ തീ പട൪ന്നത് ചില ജീവനക്കാരാണ് കണ്ടെത്തിയത്. ഞായറാഴ്ചയായതിനാൽ ഓഫിസ് പ്രവ൪ത്തനമില്ലായിരുന്നു. അഗ്നിബാധ സംബന്ധിച്ച് കെ.എം.എം.എൽ അധികൃത൪ പ്രതികരിച്ചില്ല. വൈകുന്നേരംവരെ കമ്പനി അധികൃത൪ ചവറ പൊലീസിൽ അറിയിപ്പ് നൽകിയിട്ടില്ല. അഗ്നിബാധയിൽ ദുരൂഹതയുണ്ടെന്ന് ചില സംഘടനകൾ ആരോപിച്ചു. വൈദ്യുതി ഷോ൪ട്ട് സ൪ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന് ചില ഉദ്യോഗസ്ഥ൪ പറയുന്നു. വൈകുന്നേരത്തോടെ ഫയ൪ ഇൻഷുറൻസ് അധികൃതരെത്തി നാശനഷ്ടങ്ങളുടെ കണക്കെടുത്ത് മടങ്ങി. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിൽ ഒന്നാംനിലയിലെ പ്ളാസ് ടെക്നിക്കൽ സ൪വീസ് വിഭാഗത്തിൻെറ നാല് ഓഫിസ് കാബിനുകളും ഫ൪ണിച്ചറുമടക്കമാണ് നശിച്ചത്. വിലപ്പെട്ട ഏതെങ്കിലും രേഖ നശിപ്പിക്കാൻ നടത്തിയ ആസൂത്രിത നീക്കം ഇതിനുപിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായാണ് ചില ട്രേഡ് യൂനിയൻ നേതാക്കളുടെ പ്രതികരണം. കമ്പനിയിൽ അടുത്തിടെ നടത്തിയ ടെൻഡ൪ നടപടിയുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥരെ എം.ഡി സസ്പെൻഡ് ചെയ്തിരുന്നു. മെറ്റീരിയൽ വിഭാഗം ഡെപ്യൂട്ടി ജനറൽമാനേജ൪ രാഘവൻ, ഡെപ്യൂട്ടി മാനേജ൪ സി.പി. വിക്രമൻ, മാനേജ൪ രഘുദാസ് എന്നിവരെയാണ് രണ്ടാഴ്ചമുമ്പ് സസ്പെൻഡ് ചെയ്തത്. കാൽസിനേറ്റഡ് പെട്രോളിയം കോക്ക് വാങ്ങിയത് സംബന്ധിച്ച ക്രമക്കേടാണ് നടപടിക്ക് കാരണം. കമ്പനി കോക്ക് വാങ്ങിയിരുന്നത് അവയുടെ ഉത്പാദകരിൽനിന്ന് നേരിട്ടാണ്. എന്നാൽ, ഇവ൪ വില കൂട്ടിയതിനാൽ അടുത്തിടെ കമ്പനി ഓപൺടെൻഡ൪ വിളിച്ചിരുന്നു. ഇതിൽ കരുനാഗപ്പള്ളി കേന്ദ്രമായ സായി ഇൻറ൪നാഷനൽ എന്ന സ്ഥാപനം ഉൽപാദക൪ നൽകിയ വിലയെക്കാൾ കുറച്ച് പെട്രോളിയം കോക്ക് നൽകാൻ തയാറായി. ഇവ൪ നിലവാരം കുറഞ്ഞ ഉൽപന്നം നൽകിയതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ടെൻഡ൪ രേഖകളും കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നടത്തിയ അഴിമതി സംബന്ധിച്ച രേഖകളുമൊക്കെ അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കിലാണ് സൂക്ഷിച്ചിരുന്നതെന്നറിയുന്നു. നശിച്ച രേഖകളെക്കുറിച്ച വിവരം അധികൃത൪ രഹസ്യമായി വെച്ചിരിക്കുകയാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2012 2:54 PM GMT Updated On
date_range 2012-09-10T20:24:09+05:30കെ.എം.എം.എല്ലില്‍ അഗ്നിബാധ: ഒരു കോടിയുടെ നാശം
text_fieldsNext Story