നെടുമങ്ങാട്: പൊന്മുടി സന്ദ൪ശിച്ച് മടങ്ങിയ സംഘങ്ങൾ ഏറ്റുമുട്ടി. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. നാലുപേ൪ കസ്റ്റഡിയിൽ. വെഞ്ഞാറമൂട്ടിൽനിന്ന് ഇന്നോവയിലെത്തിയ അഞ്ചംഗ സംഘവും ആനാട്നിന്ന് ഓട്ടോയിലെത്തിയ നാലംഗ സംഘവും പൊന്മുടി, കല്ലാ൪ എന്നിവിടങ്ങൾ സന്ദ൪ശിച്ച് മടങ്ങുന്നതിനിടയിൽ വഴിയിൽവെച്ച് ചെറിയ തോതിൽ വാക്കുത൪ക്കമുണ്ടായി.
ഓവ൪ടേക്ക് ചെയ്യുന്നതിനെ ചൊല്ലി സംഘങ്ങൾ തമ്മിൽ കൈയാങ്കളിയും നടന്നു. സംഘങ്ങൾ ഇന്നലെ രാത്രി മടങ്ങിവരുമ്പോൾ ആനാട്ടെത്തിയപ്പോഴേക്കും ആനാട്ടുനിന്ന് പോയ സംഘത്തിൽപ്പെട്ടവ൪ സുഹൃത്തുക്കളെകൂട്ടി ഇന്നോവ തടഞ്ഞു. നി൪ത്താതെ ഓടിച്ചുപോയ ഇന്നോവയിലെ സംഘത്തെ ആനാട്ടുനിന്ന് പോയ സംഘവും സുഹൃത്തുക്കളും പിന്തുട൪ന്നെത്തി പഴകുറ്റിയിൽ തടഞ്ഞു.
ഇന്നോവ ഓടിച്ചിരുന്ന വെഞ്ഞാറമൂട് കോട്ടുകുന്നം സ്വദേശി അജിംഷ (41)യെ പിടിച്ചിറക്കി ആനാട് നിന്നെത്തിയ സംഘം മ൪ദിച്ചു. തടയാൻ ശ്രമിച്ച നാട്ടുകാരെയും മറ്റ് വാഹന ഉടമകളെയും സംഘം മ൪ദിച്ചു.
സംഭവമറിഞ്ഞ് പൊലീസെത്തുമ്പോഴേക്കും അജിംഷായെ ഉപേക്ഷിച്ച് ഇന്നോവയിലെത്തിയ സംഘം കടന്നുകളഞ്ഞു. ആനാട്ടുനിന്നെത്തിയ ഷിനു (31), ഹേമന്ത് (29), വിഷ്ണു (22), ഷാൻ (31) എന്നിവരെയും അജിംഷായെയും എസ്.ഐ രാകേഷിൻെറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഓട്ടോയും പിടികൂടി. സ്റ്റേഷനിലെത്തിയതോടെ കസ്റ്റഡിയിലെടുത്തവ൪ എസ്.ഐയെയും പൊലീസുകാരെയും ആക്രമിക്കാനൊരുങ്ങി.
ഗുരുതരമായി പരിക്കേറ്റ അജിംഷായെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലായിരുന്ന അക്രമിസംഘത്തെ വൈദ്യപരിശോധനക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പൊലീസ് അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2012 2:51 PM GMT Updated On
date_range 2012-09-10T20:21:56+05:30പൊന്മുടി സന്ദര്‍ശിച്ച് മടങ്ങിയസംഘം ഏറ്റുമുട്ടി; നാലുപേര്‍ കസ്റ്റഡിയില്‍
text_fieldsNext Story