തിരുവനന്തപുരം: മാലിന്യം പാറശ്ശാലയിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ സ്ഥലം എം.എൽ.എ ഉൾപ്പെടെയുള്ളവ൪ പ്രതിഷേധവുമായി രംഗത്തുവന്നതോടെ കോ൪പറേഷനും സ൪ക്കാറും വിഷമവൃത്തത്തിലായി.
പ്രതിഷേധം അവഗണിച്ചും പാറശ്ശാലയിലേക്ക് മാലിന്യം കൊണ്ടുപോകുമെന്നാണ് കലക്ട൪ കെ.എൻ. സതീഷ് അറിയിച്ചത്. ഒപ്പം സ൪ക്കാ൪ തീരുമാനമെടുത്താൽ മാലിന്യം കൊണ്ടുപോകുന്ന കാര്യത്തിൽ നഗരസഭക്ക് മറ്റ് തടസ്സങ്ങളില്ലെന്ന് മേയ൪ കെ.ചന്ദ്രികയും പറഞ്ഞു.
എന്നാൽ എന്തുവിലകൊടുത്തും മാലിന്യം പാറശ്ശാലയിലേക്ക് കൊണ്ടുവരുന്നത് തടയുമെന്നാണ് എം.എൽ.എ ഉൾപ്പെടെയുള്ളവ൪ കഴിഞ്ഞ ദിവസം യോഗം ചേ൪ന്ന് തീരുമാനിച്ചത്.
പാറശ്ശാലയിൽ റെയിൽവേക്ക് പ്ളാറ്റ് ഫോം നി൪മിക്കാനാണ് മാലിന്യം ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചുവേളിയിലും മുരുക്കുംപുഴയിലും പ്ളാറ്റ്ഫോം നി൪മാണത്തിന് മാലിന്യം കൊണ്ടുപോയിരുന്നു.
ഇവിടെയും ശക്തമായ പ്രതിഷേധം നിലനിന്നെങ്കിലും പൊലീസിൻെറ സഹായത്തോടെയാണ് മാലിന്യം നീക്കിയത്.
കൊച്ചുവേളിയിൽ നിരോധാജ്ഞ പ്രഖ്യാപിച്ചാണ് മാലിന്യം നീക്കിയത്. പാറശ്ശാലയിൽ അത്തരമൊരു സാഹചര്യം നിലവിലില്ലെന്നാണ് കലക്ട൪ വ്യക്തമാക്കിയത്. 3000 ടൺ മാലിന്യമാണ് പ്ളാറ്റ് ഫോം നി൪മാണത്തിന് റെയിൽവേ ആവശ്യപ്പെട്ടിരിക്കുന്നത്.
വൈകാതെ തന്നെ പാറശ്ശാലയിലേക്ക് മാലിന്യം കൊണ്ടുപോകാനാണ് തീരുമാനം. കോ൪പറേഷനും ശുചിത്വമിഷനുമാണ് അതിൻെറ നടപടികൾ കൈക്കൊള്ളേണ്ടത്.
മാലിന്യം നീക്കുന്നതിന് മുന്നോടിയായി 20 ലോഡ് മണ്ണ് സ്ഥലത്ത് ഇറക്കി. സമീപത്തെ ഒരു മതിലിടിച്ചാണ് മണ്ണിറക്കിയത്. 20 ലോഡ് മണ്ണടിച്ച വകയിൽ മാത്രം കോ൪പറേഷന് ലക്ഷങ്ങൾ ചെലവായി. പണം ധാരാളം ഒഴുക്കിയിട്ടും മാലിന്യ നീക്കം സുഗമമാക്കാൻ കഴിയാത്തതിൽ വിഷമസന്ധിയിലാണ് കോ൪പറേഷൻ.
അതേസമയം വിളപ്പിൽശാല പൂട്ടിയശേഷം ബദലുകൾ അന്വേഷിച്ച് സ൪ക്കാറും പെരുവഴിയിലാണ്. മാലിന്യം എന്തുചെയ്യണമെന്നറിയാതെ നഗരവാസികളും കുഴഞ്ഞിരിക്കുകയാണ്.
നിരത്തുകളും മാ൪ക്കറ്റുകളും ഇടറോഡുകളും ആകെ മാലിന്യം നിറഞ്ഞ് ദു൪ഗന്ധമയമായി തീ൪ന്നിരിക്കുകയാണ്. ഇടക്കിടെ പെയ്യുന്ന മഴ സ്ഥിതി ഏറെ സങ്കീ൪ണമാക്കിയിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2012 2:51 PM GMT Updated On
date_range 2012-09-10T20:21:02+05:30മാലിന്യം പാറശ്ശാലയിലേക്ക് കൊണ്ടുപോകുമെന്ന് ജില്ലാ ഭരണകൂടം
text_fieldsNext Story