കുളത്തൂപ്പുഴയില്‍നിന്ന് പാചക വാതകം വാങ്ങാന്‍ ചെലവേറും
text_fieldsകുളത്തൂപ്പുഴ: മേഖലയിൽനിന്ന് പാചകവാതകം എടുക്കുന്നവ൪ കടത്തുകൂലിയായി കൂടുതൽ തുക ചെലവഴിക്കേണ്ടിവരുമെന്ന ആശങ്കയിൽ.
നിലവിൽ കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും അഞ്ചലിലെ വിതരണകേന്ദ്രത്തിൽനിന്നാണ് പാചകവാതകമെത്തിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ അമ്പതേക്കറിൽ ഇന്ത്യൻ ഓയിൽ കോ൪പറേഷൻ വിൽപന കേന്ദ്രം ആരംഭിച്ചത് പ്രദേശത്തെ ഉപഭോക്താക്കൾ പ്രതീക്ഷയോടെയാണ് കണ്ടത്.
വിൽപന കേന്ദ്രത്തിന് പാചകവാതകം വാഹനങ്ങളിൽ വിതരണം ചെയ്യുന്നതിന് അനുമതിയില്ലാത്തത് ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കും. ടൗണിൽനിന്ന് മൂന്നു കിലോമീറ്ററോളം അകലെ സ്ഥാപിച്ച കേന്ദ്രത്തിൽനിന്ന് വിതരണം ചെയ്യുന്ന സിലിണ്ടറുകൾ കുളത്തൂപ്പുഴയിലെത്തിക്കണമെങ്കിൽ കുറഞ്ഞത് അമ്പത് രൂപ ഓട്ടോകൂലി ഇനത്തിൽ നൽകണം. പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലെത്തുമ്പോഴേക്കും സിലിണ്ടറൊന്നിന് 150 തും 200 ഉം രൂപ കൂടുതൽ ചെലവാകും. അതേസമയം യാത്രാവാഹനങ്ങളിൽ പാചകവാതക സിലിണ്ടറുകൾ കൊണ്ടുപോകുന്നത് നിയമവിരുദ്ധമായതിനാൽ സുരക്ഷാ സംവിധാനങ്ങളുള്ള പിക്കപ്പ് ഓട്ടോകളെയോ വാനുകളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് ഉപഭോക്താവിൻെറ ബാധ്യത വ൪ധിപ്പിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
