Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_right...

സാമൂഹികവിരുദ്ധര്‍ക്കെതിരെ പരാതി നല്‍കി; വീടിനുനേരെ ആക്രമണം

text_fields
bookmark_border
സാമൂഹികവിരുദ്ധര്‍ക്കെതിരെ പരാതി നല്‍കി; വീടിനുനേരെ ആക്രമണം
cancel

കൊല്ലം: സാമൂഹികവിരുദ്ധരുടെ തുട൪ച്ചയായ ശല്യം സംബന്ധിച്ച് പരാതിനൽകിയതിന് വീടാക്രമിച്ചതായി പരാതി. കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ ജീവനക്കാരൻ അയത്തിൽ കാവുങ്ങൾ കിഴക്കതിൽ ശ്രീപാദത്തിൽ വിജയകുമാറിൻെറ വീടിനുനേരെയാണ് അക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
വീടിനുസമീപത്തെ സാമൂഹികവിരുദ്ധശല്യവും ഭീഷണിയും സംബന്ധിച്ച് വിജയകുമാ൪ പൊലീസിൽ പരാതിനൽകിയിരുന്നു. ഇതിൽ പ്രകോപിതരായാണ് ആക്രമണമെന്ന് വിജയകുമാ൪ പറഞ്ഞു. വീടിൻെറ ജനൽചില്ലകൾ തക൪ത്തു. വൃക്കരോഗിയായ ഭാര്യ മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ ബി.ജെ.പി ഇരവിപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മണ്ഡലംപ്രസിഡൻറ് അയത്തിൽ മനോജ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story