കര്‍ണാടക-തമിഴ്് തൊഴിലാളികള്‍ കുറയുന്നു വടക്കേഇന്ത്യന്‍ തൊഴിലാളികളുടെ പ്രവാഹം
text_fieldsസുൽത്താൻ ബത്തേരി: ജില്ലയിലെ തൊഴിൽ മേഖലകളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ പ്രവാഹം. പശ്ചിമബംഗാൾ, ഉത്ത൪പ്രദേശ്, ഒഡിഷ, ഛത്തിസ്ഗഢ്, അസം, സിക്കിം, മിസോറാം എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഏറെയും. വയനാട്ടിലെ ഹോട്ടൽ മേഖലയിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ വ൪ധിച്ചുവരുകയാണ്. നി൪മാണ മേഖലയിലും നി൪ണായക ആധിപത്യം ഇവ൪ നേടിക്കഴിഞ്ഞു. വയറിങ്, പ്ളംബിങ്, പെയിൻറിങ്, ടൈൽസ്-മാ൪ബ്ൾ , കോൺക്രീറ്റ്, റോഡ് നി൪മാണം, കേബിൾ ട്രഞ്ച് നി൪മാണം എന്നിവയിലെല്ലാം അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമുണ്ട്.
അടുത്തകാലം വരെ ക൪ണാടക, തമിഴ്നാട് തൊഴിലാളികളാണ് സജീവമായി ഉണ്ടായിരുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതി ആ സംസ്ഥാനങ്ങളിലും നടപ്പാക്കിയതോടെ തൊഴിലാളികളുടെ വരവ് കുറഞ്ഞു. തൊഴിലാളികളെ ആവശ്യത്തിന് കിട്ടാതായതോടെ കൂലിയും വ൪ധിച്ചു. ഇവ൪ക്ക് ലഭിച്ചിരുന്നതിനേക്കാൾ കുറഞ്ഞ കൂലിയാണ് ഇപ്പോൾ വടക്കേ ഇന്ത്യൻ തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഇവ൪ക്ക് അപരിചിതമായ കാ൪ഷിക മേഖലയിൽ മാത്രമാണ് ഇപ്പോൾ വയനാട്ടുകാരായ തൊഴിലാളികളുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
