Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഎല്‍.പി.എസ്.എ റാങ്ക്...

എല്‍.പി.എസ്.എ റാങ്ക് ഹോള്‍ഡേഴ്സ് പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
എല്‍.പി.എസ്.എ റാങ്ക് ഹോള്‍ഡേഴ്സ് പ്രക്ഷോഭത്തിലേക്ക്
cancel

വെള്ളമുണ്ട: വയനാട് ജില്ലാ എൽ.പി സ്കൂൾ അസിസ്റ്റൻറ്-മലയാളം റാങ്ക് ലിസ്റ്റ് വന്ന് ഏഴു മാസം പിന്നിട്ടിട്ടും നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് ഉദ്യോഗാ൪ഥികൾ പ്രക്ഷോഭത്തിലേക്ക്. പി.എസ്.സിയുടെയും, ഡി.ഡി.ഇയുടെയും അനാസ്ഥയിൽ പ്രതിഷേധിച്ചാണ് എൽ.പി.എസ്.എ റാങ്ക് ഹോൾഡേഴ്സ് സമരത്തിനിറങ്ങുന്നത്.
40ഓളം ഒഴിവുകളുണ്ടായിട്ടും 11 ഒഴിവുകൾ മാത്രമാണ് പി.എസ്.സിക്ക് റിപ്പോ൪ട്ട് ചെയ്തത്. ഈ ഒഴിവുകളിലേക്കും നിയമനം നടന്നിട്ടില്ല. എന്നാൽ, ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടക്കുന്നുമുണ്ട്.
നിയമന നടപടികൾ ഇഴയുന്നതിനാൽ ലിസ്റ്റിൻെറ കാലാവധി തീരുമ്പോഴേക്കും വളരെ കുറച്ചാളുകൾക്കേ ജോലി ലഭിക്കുകയുള്ളൂ. എൽ.പി അധ്യാപകരുടെ കാര്യത്തിൽ അപ്രഖ്യാപിത നിയമന നിരോധം നടത്തുന്നതിനെതിരെ അസോസിയേഷൻ പ്രക്ഷോഭത്തിന് തീരുമാനിച്ചതായി പ്രസിഡൻറ് വി.കെ. സിദ്ദീഖ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story