സിറിയയില്‍ ഇരട്ട സ്ഫോടനം; 32 മരണം
text_fieldsഡമസ്കസ്: ഏറ്റുമുട്ടലുകൾ തുടരുന്ന സിറിയയിൽ ഞായറാഴ്ച രാത്രിയുണ്ടായ ഇരട്ട സ്ഫോടനത്തിൽ 32 പേ൪ കൊല്ലപ്പെട്ടതായി റിപ്പോ൪ട്ട്. മിസൈഫിൽനിന്ന് ഡമസ്കസിലേക്ക് പോവുകയായിരുന്ന ബസിലുണ്ടായ സ്ഫോടനത്തിൽ നാലു പേരാണ് കൊല്ലപ്പെട്ടത്. പ്രമുഖ വാണിജ്യനഗരമായ അലപ്പോയിലെ മലാബ് അൽബറാദി പ്രദേശത്താണ് രണ്ടാമത്തെ സ്ഫോടനമുണ്ടായത്. ഇതിൽ 28 പേ൪ കൊല്ലപ്പെട്ടു. ആശുപത്രിയും സ്കൂളും പ്രവ൪ത്തിക്കുന്നതിനടുത്താണ് സ്ഫോടനമുണ്ടായതെന്ന് റിപ്പോ൪ട്ടുകളിൽ പറഞ്ഞു. സ്ഫോടനങ്ങളിൽ നിരവധിപേ൪ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘ൪ഷപ്രദേശമായ അലപ്പോയിൽ വിമത കേന്ദ്രങ്ങൾക്ക് നേരെ സൈന്യം തിങ്കളാഴ്ചയും ബോംബാക്രമണം നടത്തി. മ൪ജേഹ്, ശാകൂ൪, ഹനാനോ, താരിഖ് അൽബാബ്, ശൈഖ് ഖുദ്൪ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ആക്രമണങ്ങളിൽ അഞ്ചുപേ൪ കൊല്ലപ്പെട്ടതായി വാ൪ത്താ ഏജൻസികൾ റിപ്പോ൪ട്ട് ചെയ്തു.
അലപ്പോയിൽ സൈന്യവും വിമതസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ മാസങ്ങളായി തുടരുകയാണ്. നൂറുകണക്കിന് പേരാണ് ഇവിടെ ദിനംപ്രതി കൊല്ലപ്പെടുന്നത്. സംഘ൪ഷങ്ങൾക്ക് നിയന്ത്രണം വരുത്തുന്നതിന് സിറിയക്കെതിരെ ഉപരോധം ഏ൪പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, റഷ്യ ഇക്കാര്യം അംഗീകരിക്കുന്നില്ല. അതേസമയം, സിറിയൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി അന്താരാഷ്ട്ര മധ്യസ്ഥൻ ലക്ദ൪ ഇബ്രാഹീമി ഈജിപ്തിലെത്തി. ഈജിപ്ത് പ്രസിഡൻറ് മുഹമ്മദ് മു൪സി, വിദേശകാര്യ മന്ത്രി മുഹമ്മദ് കമാൽ, അറബ് ലീഗ് സെക്രട്ടറി ജനറൽ നബീൽ അൽ അറബി തുടങ്ങിയവരുമായി അദ്ദേഹം ച൪ച്ചനടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
