ഒമാനില്‍ മലയാളിയുടെ മൃതദേഹം അഴുകിയ നിലയില്‍
text_fieldsമസ്കത്ത്: ഒമാനിലെ മുസന്നക്കടുത്ത് അബൂഅബാലിയിൽ മലയാളി യുവാവിൻെറ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. പത്തനംതിട്ട മലയാലപ്പുഴ കാഞ്ഞിരപ്പാറ പാറയിൽ ജെ. സോമൻെറ മകൻ ബിനുകുമാറിൻെറ (27) മൃതദേഹമാണ് ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്. നി൪മാണം നടക്കുന്ന നാലുനില കെട്ടിടത്തിൻെറ ലിഫ്റ്റ് ഡക്കിൽ തൂങ്ങിയ നിലയിലാണ് മൃതദേഹമെങ്കിലും ബിനുവിൻെറ മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. തിരുവോണ പിറ്റേന്ന് സ്പോൺസറുടെ മക്കളും സുഹൃത്തുക്കളും ചേ൪ന്ന് ജോലിക്കായി വിളിച്ചുകൊണ്ടുപോയ ബിനുവിനെ കുറിച്ച് പിന്നീട് വിവരമില്ലായിരുന്നുവെന്ന് സുഹൃത്ത് സുജിത് പറയുന്നു. ദിവസങ്ങൾക്ക് ശേഷം ഞായറാഴ്ച കെട്ടിടത്തിൽ ജോലിക്കെത്തിയ യു.പി. സ്വദേശികളാണ് ലിഫ്റ്റ് സ്ഥാപിക്കാനായി നി൪മിച്ച ഭാഗത്തെ മുകളിലെ നിലയിൽ മൃതദേഹം തൂങ്ങിനിൽക്കുന്നത് കണ്ടത്. ഡക്കിൻെറ ജനലുകൾക്കിടയിൽ ജാക്കിവെച്ച് തൂങ്ങിനിലയിലായിരുന്നു മൃതദേഹം. കയറിചെല്ലാൻ പ്രയാസമുള്ള സ്ഥലത്ത് തൂങ്ങിമരിച്ചതിൽ തന്നെ ദുരൂഹതയുണ്ടെന്നാണ് ഇവ൪ പറയുന്നത്. ഈ കെട്ടിടത്തിൻെറ ഇലക്ട്രിക്കൽ ജോലികൾ നി൪വഹിച്ചിരുന്നത് ബിനുവാണ്. രണ്ടരവ൪ഷമായി ഒമാനിലുള്ള ഇദ്ദേഹം ശമ്പളം ലഭിക്കാത്തതിനാൽ കുറച്ചുനാളായി സ്പോൺസറെ വിട്ട് മറ്റു സ്ഥലങ്ങളിൽ ജോലിയെടുക്കുകയായിരുന്നുവത്രെ. കെട്ടിടത്തിലെ ഇലക്ട്രിക്കൽ ജോലികൾക്കായി ഒപ്പം പോരണമെന്ന് ആവശ്യപ്പെട്ട് ഓണത്തിന് മുമ്പും സ്പോൺസറുടെ ആൾക്കാ൪ വന്നിരുന്നു. അടുത്തദിവസം ഓണമാണെന്നും അതുകഴിഞ്ഞ് വരാമെന്നും പറഞ്ഞ് ബിനു ഒഴിഞ്ഞുമാറിയെന്നും സുഹൃത്തുക്കൾ പറയുന്നു. പിന്നീടാണ് തൊഴിലുടമയുടെ മകൻ ഉൾപ്പെടെയുള്ളവ൪ വന്ന് ഇദ്ദേഹത്തെ കൊണ്ടുപോയത്.
ബിനുവിൻെറ മരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ റോയൽ ഒമാൻ പൊലീസ് കൂടുതൽ വിശദാംശങ്ങൾ വെളിപെടുത്താൻ തയാറായില്ല. ബിനുവിന് ആത്മഹത്യ ചെയ്യേണ്ടതായ യാതൊരു സാഹചര്യവുമില്ലെന്ന് മസ്കത്തിലുള്ള ബന്ധു ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. മരണം സംബന്ധിച്ച ദുരൂഹത നീക്കുന്നതിന് അന്വേഷണം വേണമെന്ന് ഇവ൪ ആവശ്യപ്പെട്ടു. റുസ്താഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോ൪ട്ടം നടത്തി നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ബന്ധുക്കൾ. പോസ്റ്റുമോ൪ട്ടം നടത്തണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിനുവിൻെറ മാതാവ് പ്രസന്നയും ഇന്ന് എംബസിക്ക് കത്തയക്കും. ബിനു അവിവാഹിതനാണ്. സഹോദരി: പ്രശോഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
