Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസ്കൂളുകള്‍ തുറന്നു;...

സ്കൂളുകള്‍ തുറന്നു; റോഡുകളില്‍ രാവിലെ മുതല്‍ ഗതാഗതക്കുരുക്ക്

text_fields
bookmark_border
സ്കൂളുകള്‍ തുറന്നു; റോഡുകളില്‍ രാവിലെ മുതല്‍ ഗതാഗതക്കുരുക്ക്
cancel

മനാമ: കഴിഞ്ഞ ദിവസം രാജ്യത്തെ മുഴുവൻ സ്കൂളുകളും തുറന്നതോടെ റോഡുകളിൽ രാവിലെ മുതൽ തന്നെ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായും സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്സിലെ ബോധവത്കരണ വിഭാഗം മേധാവി മേജ൪ മൂസ ഈസ അദ്ദൂസരി വ്യക്തമാക്കി. 180000 കുട്ടികളാണ് അവധി കഴിഞ്ഞ് സ്കൂളുകളിലേക്ക് തിരിച്ചെത്തിയത്. ഇതിൽ 126000 കുട്ടിക൪ ഗവൺമെൻറ് സ്കൂളിൽ പഠിക്കുന്നവരാണ്്.
മുഹറഖിൽ നിന്നുള്ള മൂന്ന് പാലങ്ങങളിലും ശൈഖ് ഈസ ബിൻ സൽമാൻ ഹൈവെ, ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവെ, കിംഗ് ഫൈസൽ ഹൈവെ, ശൈഖ് ജാബി൪ അൽഅഹ്മദ് അസ്സബാഹ് ഹൈവെ, വലിഅൽഅഹ്ദ് റോഡ്, അൽ ഗൗസ് ഹൈവെ, ഖലീഫ അൽകബീ൪ ഹൈവെ, അൽ ഇസ്തിഖ്ലാൽ ഹൈവെ എന്നിവിടങ്ങളിൽ ഗതാഗതത്തിരക്കുണ്ടായിരുന്നു. തിരക്ക് കുറക്കുന്നതിനും സുഗഗമായി വാഹനങ്ങൾ കടന്നുപോകുന്നതിനും ആവശ്യമായ സംവിധാനങ്ങൾ ഏ൪പ്പെടുത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു.
ആറ് ഉയ൪ന്ന ഉദ്യോഗസ്ഥരെയും 44 ബൈക്കുകളിൽ വിവിധ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. സ്കൂൾ തുറന്ന ആദ്യ ദിവസമായ ഇന്നലെ 22 സാരമല്ലാത്ത അപകടങ്ങളാണ് റിപ്പോ൪ട്ട് ചെയ്തത്. ഏതവസരത്തിലും റോഡ് നിയമങ്ങൾ പാലിച്ച് വാഹനമോടിക്കണമെന്ന് ഡ്രൈവ൪മാരോട് അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story