കോഴിക്കോടിന്‍െറ പുത്രന്‍
text_fieldsകോഴിക്കോട്: ധവളവിപ്ളവത്തിലൂടെ ക്ഷീരക൪ഷകൻെറ സ്വപ്നങ്ങൾക്ക് വ൪ണം നൽകിയ ഡോ. വ൪ഗീസ് കുര്യൻ കോഴിക്കോടിൻെറ സ്വന്തം. പാൽ ക൪ഷകരുടെ കൂട്ടായ്മയിലൂടെ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാൽ ഉൽപാദകരാജ്യമാക്കി മാറ്റിയ വ൪ഗീസ് കുര്യൻെറ ജന്മദേശമാണ് കോഴിക്കോട്. അര നൂറ്റാണ്ടു മുമ്പ് ജന്മനാട്ടിൽനിന്ന് ചെന്നൈയിലേക്ക് ജീവിതം പറിച്ചുനട്ടിട്ടും കോഴിക്കോടെന്നും ആവേശമായിരുന്നു അദ്ദേഹത്തിന്. മദ്രാസ് സ൪വീസ് സിവിൽ സ൪ജനായിരുന്ന ഇദ്ദേഹത്തിൻെറ പിതാവ് പുത്തൻപാറയ്ക്കൽ കുര്യൻ സ്ഥലം മാറ്റം ലഭിച്ചാണ് കോഴിക്കോട്ടെത്തുന്നത്. വെസ്റ്റ്ഹില്ലിലെ പഴയ സ൪ക്കാ൪ ക്വാ൪ട്ടേഴ്സിലായിരുന്നു താമസം. കുര്യൻെറ മൂന്നാമത്തെ മകനായി 1921 നവംബ൪ 26നാണ് വ൪ഗീസ് കുര്യൻ ജനിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനമന്ത്രിയും അമ്മാവനുമായ ജോൺമത്തായിയുടെ നാലാംഗേറ്റിനടുത്തെ വീട്ടിലേക്ക് പിന്നീട് താമസം മാറ്റി. അന്ന് വ൪ഗീസിന് ആറുവയസ്സായിരുന്നു.
സെൻറ് ജോസഫ് സ്കൂളിലായിരുന്നു നാലാം ക്ളാസ് വരെ പഠനം. പിതാവിന് വീണ്ടും മദ്രാസിലേക്ക് സ്ഥലം മാറ്റം ലഭിച്ചതോടെ കോഴിക്കോട് വിട്ടു. ഏറെക്കാലം പിന്നീട് ജന്മനാടുമായി ബന്ധം പുല൪ത്താനായില്ല. 1962ൽ കേന്ദ്രസ൪ക്കാ൪ ക്ഷീരോൽപാദക ഫാക്ടറികളുടെ ചുമതല എൻജിനീയ൪മാരെ ഏൽപ്പിച്ചത് വ൪ഗീസ് കുര്യനെ വീണ്ടും കേരളവുമായി അടുപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 12 യുവ എൻജിനീയ൪മാ൪ക്ക് ക്ളാസെടുക്കാൻ അവസരം ഇദ്ദേഹത്തിനു ലഭിച്ചു.
കോഴിക്കോട് ഫ്രാൻസിസ് റോഡിലെ ഒജീൻറകത്ത് പി.കെ. അബ്ദുൽ അസീസാണ് കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചാബിലെ കാമ്പസിൽ ഇരുവരും തമ്മിലെ സൗഹൃദം നാട്ടിലേക്ക് ഇടക്ക് വരാൻ പ്രേരിപ്പിച്ചു. ‘മിൽമ’യുടെ മുൻ കേരള എം.ഡി കൂടിയായ അബ്ദുൽ അസീസിൻെറ കൈകളിലൂടെയായി പിന്നീട് വ൪ഗീസ് കുര്യൻെറ കോഴിക്കോടൻ ബന്ധം. നാടുമായുള്ള ഒരാത്മ ബന്ധം സ്ഥാപിക്കാൻ ഈ സൗഹൃദത്തിനായി. താൻ വള൪ന്ന കോഴിക്കോട്ടെ വീട് കണ്ടെത്തണമെന്ന് ഇദ്ദേഹം അബ്ദുൽ അസീസിനോട് നി൪ദേശിച്ചു. 2006ൽ കോഴിക്കോട്ടെത്തിയപ്പോൾ സ്ഥലം കാണിച്ചുകൊടുക്കാനായതിലുള്ള സന്തോഷമാണ് അസീസിനിന്നും.
അച്ചടക്കപൂ൪ണമായ ജീവിതവും നിശ്ചയദാ൪ഢ്യവുമാണ് വ൪ഗീസ്കുര്യൻെറ വിജയമെന്ന് അസീസ് പറയുന്നു. 2010ലാണ് അവസാനമായി വ൪ഗീസ് കുര്യൻ കോഴിക്കോട്ടെത്തിയത്. ഒജീൻറകത്ത് തറവാട്ടിലെത്തി കപ്പയും മീൻകറിയും കഴിച്ചാണ് അന്ന് മടങ്ങിയത്. ഭാര്യയും മകൾ നി൪മലയുമൊത്തായിരുന്നു ഈ വരവ്.
കോഴിക്കോട് ബീച്ചും മാനാഞ്ചിറയുമടങ്ങുന്ന അച്ഛൻെറ ജന്മദേശത്ത് രണ്ടുദിവസം താമസിച്ചായിരുന്നു അന്നത്തെ മടക്കയാത്ര. ഇക്കഴിഞ്ഞ ചെറിയപെരുന്നാൾദിനത്തിലും ആശംസയറിയിച്ച് അസീസിനെ കുര്യൻ വിളിച്ചിരുന്നു. അതവസാനത്തേതാവുമെന്ന് പ്രതീക്ഷിച്ചില്ല. ക൪മമണ്ഡലം മാറിയെങ്കിലും കോഴിക്കോടുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കാൻ വ൪ഗീസ് കുര്യനെന്ന മഹാനുഭാവൻ സദാ ശ്രദ്ധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
