താരക്രിക്കറ്റിന്‍െറ ഉദ്ഘാടനം കൊച്ചിയില്‍
text_fieldsകൊച്ചി: സിനിമാതാരങ്ങൾ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൻെറ (സി.സി.എൽ) മൂന്നാമധ്യായത്തിൻെറ ഉദ്ഘാടന മത്സരം കൊച്ചിയിൽ. ഫെബ്രുവരി ഒമ്പതിന് വൈകുന്നേരം കലൂ൪ രാജ്യാന്തര സ്റ്റേഡിയത്തിൽ ആതിഥേയരായ കേരള സ്ട്രൈക്കേഴ്സ് ബോളിവുഡ് താരങ്ങളുടെ മുംബൈ ഹീറോസുമായി ഏറ്റുമുട്ടും. ചെന്നൈ റൈനോസും ക൪ണാടക ബുൾഡൊസേഴ്സും തമ്മിലുള്ള മത്സരവും ഒമ്പതിന് തന്നെ നടക്കും. മത്സരത്തിൻെറ ഇടവേളയിൽ വ൪ണാഭമായ ഉദ്ഘാടന ചടങ്ങ് നടക്കുമെന്ന് ടീം ഉടമകളായ മോഹൻലാൽ, ലിസി പ്രിയദ൪ശൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ബോളിവുഡ് താരങ്ങൾ അടക്കം ലീഗിൽ പങ്കെടുക്കുന്ന ടീമുകളിലെ പ്രമുഖ താരങ്ങൾ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കും. സി.സി.എൽ മൂന്നാം എഡിഷനിൽ പഞ്ചാബ്,മഹാരാഷ്ട്ര എന്നിവയടക്കം മൊത്തം എട്ട് ടീമുകൾ മത്സരിക്കും. രണ്ട് ഗ്രൂപ്പായി തിരിഞ്ഞാകും മത്സരങ്ങൾ. ഗൾഫിലും മത്സരവേദികൾ നിശ്ചയിച്ചിട്ടുണ്ട്. മലയാള സിനിമാ താരങ്ങൾ അണിനിരക്കുന്ന കേരള സ്ട്രൈക്കേഴ്സിനെ ഇത്തവണയും മോഹൻലാൽ തന്നെ നയിക്കും. ഇന്ദ്രജിത്താണ് വൈസ് ക്യാപ്റ്റൻ. ഫെബ്രുവരി ഒമ്പതുമുതൽ മാ൪ച്ച് 10 വരെ ശനി, ഞായ൪ ദിവസങ്ങളിലാകും മത്സരങ്ങൾ.
മാ൪ച്ച് ഒമ്പതിന് ഹൈദരാബാദിൽ സെമി ഫൈനലും മാ൪ച്ച് 10ന് ബംഗളൂരുവിൽ ഫൈനലും നടക്കും. പൂൾ ‘എ’യിൽ ചെന്നൈ റൈനോസ്, തെലുങ്ക് വാരിയേസ്, പഞ്ചാബ് എന്നീ ടീമുകൾക്കൊപ്പമാണ് കേരള സ്ട്രൈക്കേഴ്സ്. ക൪ണാടക ബുൾഡൊസേഴ്സ്, മുംബൈ ഹീറോസ്, ബംഗാൾ ടൈഗേഴ്സ്, വീ൪ മറാത്ത എന്നീ ടീമുകളാണ് പൂൾ ‘ബി’യിൽ. ഫെബ്രുവരി 16 ന് ഹൈദരാബാദിൽ വീ൪ മറാത്തയുമായാണ് കേരള സ്ട്രൈക്കേഴ്സിൻെറ രണ്ടാം മത്സരം. ഫെബ്രുവരി 23 ന് യു.എ.ഇയിലും മാ൪ച്ച് രണ്ടിന് ചെന്നൈയിലും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറങ്ങും.
39 താരങ്ങൾ പങ്കെടുത്ത സെലക്ഷൻ ട്രയൽസിൽനിന്ന് 20 താരങ്ങളെ തെരഞ്ഞെടുക്കും.പ്രാഥമിക പരിശീലനം തുടങ്ങിയതായും ജനുവരിയിൽ പൂ൪ണതോതിൽ ക്യാമ്പ് ആരംഭിക്കുമെന്നും കോച്ച് ചന്ദ്രസേനൻ വ്യക്തമാക്കി. അന്തിമ ടീമിനെ ഡിസംബറിൽ പ്രഖ്യാപിക്കും. മുഖ്യ ടീമിന് പുറമെ ‘ബി’ ടീമിനെ കൂടി സജ്ജീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
രാജീവ് പിള്ളയും നിവിൻ പോളിയും തന്നെയാകും ഇക്കുറിയും ഓപൺ ചെയ്യുക. ‘അമ്മ’ സെക്രട്ടറി ഇടവേള ബാബുവാണ് ടീം മാനേജ൪. ടീം വരുമാനത്തിൻെറ 20 ശതമാനം അഭിനേതാക്കളുടെ സംഘടനയായ അമ്മക്ക് നൽകും. അഞ്ചുശതമാനം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. പരിക്കായതിനാൽ കുഞ്ചാക്കോ ബോബൻ ഇത്തവണ ടീമിൽ ഉണ്ടാകില്ല. കഴിഞ്ഞവ൪ഷം അമ്മക്ക് 20 ലക്ഷം രൂപ നൽകിയതായി ലിസി പ്രിയദ൪ശൻ പറഞ്ഞു. ഇന്ദ്രജിത്ത്, എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജയേഷ് ജോ൪ജ് എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
