ഇന്ത്യ-പാക് സൗഹൃദം പുഷ്പിക്കാന്‍ ഗുലാം അലിയുടെ കച്ചേരി
text_fieldsഇസ്ലാമാബാദ്: ഇന്ത്യ-പാക് സൗഹൃദം പൂത്തുലയുന്ന ദിനങ്ങൾക്കുവേണ്ടിയുള്ള അ൪ഥനയുമായി ഗസൽ ചക്രവ൪ത്തി ഗുലാം അലിയുടെ രാഗവിസ്താരം. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണക്കായി പാക് വിദേശമന്ത്രി ഹിന റബ്ബാനി ഒരുക്കിയ വിരുന്നിന് ഗുലാം അലിയുടെ ഗാനലായനി മാധുര്യം വ൪ധിപ്പിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു. ‘ദിൽമേ ഏക് ലഹ൪ ഉഠി, കോഈ താസാ ഹവാ ചലി’ (ഹൃദയത്തിൽ തിര ഉയരുന്നു, ഏതോ പുതിയ മാരുതൻ കുളി൪ വ൪ഷിക്കുന്നു) എന്ന ഗസൽ ആലപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻെറ തുടക്കം. ഇന്തോ-പാക് സൗഹാ൪ദം ശക്തിപ്പെടുന്ന പുതിയ സാഹചര്യവുമായി ഇണങ്ങുന്ന ഗസലുകളായിരുന്നു ഗുലാം അലി ആലാപനത്തിനായി തെരഞ്ഞെടുത്തത്.
കൂടാതെ തൻെറ മാസ്റ്റ൪ പീസായ ചുപ്കേ ചുപ്കേ രാത്ദിൻ ആസു ബഹാനാ യാദ്നേയും പാടി അദ്ദേഹം അതിഥികളുടെ മനം കവ൪ന്നു. വിസാനിയന്ത്രണ കരാറിൽ ഒപ്പുവെച്ച ഇരുവിദേശമന്ത്രിമാരും ഭാവിസംഭാഷണങ്ങളുടെ മാ൪ഗരേഖ തയാറാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
