ദക്ഷിണാഫ്രിക്കയില്‍ ഭാരതോത്സവത്തിന് തുടക്കം
text_fieldsജൊഹാനസ്ബ൪ഗ്: ഹിന്ദി ഗായകൻ കൈലേഷ് ഖറിൻെറ സംഗീതവിരുന്നോടെയും അദൈ്വത വേൾഡ് മ്യൂസിക് എന്ന ഫ്യൂഷൻ ബാൻഡിൻെറ ചടുലമായ പ്രകടനത്തോടെയും ‘ഷെയേഡ് ഹിസ്റ്ററീസ് ഫെസ്റ്റിവലി’ന് ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബ൪ഗിൽ തുടക്കമായി. ഇന്ത്യൻ ഹൈകമീഷനും ജോബ൪ഗ് ആ൪ട്സ് അലൈവ് ഫെസ്റ്റിവലും സംയുക്തമായി സംഘടിപ്പിക്കുന്ന ഷെയേഡ് ഹിസ്റ്ററീസ് ഫെസ്റ്റിവൽ ഭാരതീയ സംസ്കാരവും കലയും ഇടകലരുന്ന വേദിയാണ്. ഭാരതീയ കലകൾക്കൊപ്പം ദക്ഷിണാഫ്രിക്കൻ കലാകാരന്മാ൪ക്കുകൂടി അവസരമൊരുക്കാനുദ്ദേശിച്ചുള്ള ഈ പരിപാടിയിൽ പക്ഷേ, ആറാം വാ൪ഷികത്തിൽ തദ്ദേശീയ കലാകാരന്മാരില്ല. ഇന്ത്യയിലെ നാടൻ കലകളെയും ശാസ്ത്രീയകലകളെയും ആഫ്രിക്കൻ ജനതക്ക് പരിചയപ്പെടുത്തുക എന്നതാണ് വേദിയുടെ ലക്ഷ്യം.
വയലിൻ വിദ്വാൻ ഡോ. എൽ. സുബ്രഹ്മണ്യൻെറ പ്രകടനവും ദ കമ്പനി തിയറ്ററിൻെറ ഷേക്സ്പിയ൪ നാടകത്തിൻെറ പുനരാവിഷ്കാരവുമെല്ലാം ഈ വ൪ഷത്തെ പരിപാടിയെ ശ്രദ്ധേയമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
