Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇന്ത്യ-പാക് വിസ നിയമം...

ഇന്ത്യ-പാക് വിസ നിയമം ഉദാരമാക്കി

text_fields
bookmark_border
ഇന്ത്യ-പാക് വിസ നിയമം ഉദാരമാക്കി
cancel

ഇസ്ലാമാബാദ്: വിസ നിയമങ്ങൾ ഉദാരമാക്കുന്ന സുപ്രധാന കരാറിൽ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ ആദ്യമായി വിനോദസഞ്ചാര, തീ൪ഥാടക ഗ്രൂപ് വിസ ഏ൪പ്പെടുത്തുന്നതും 65 വയസ്സു കഴിഞ്ഞവ൪ക്ക് എംബസിയിൽ പോകാതെതന്നെ അതി൪ത്തിയിൽവെച്ച് വിസ നൽകുന്നതും ഉൾപ്പെടെയുള്ള നിയമങ്ങൾ കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയും പാകിസ്താൻ ആഭ്യന്തര മന്ത്രി റഹ്മാൻ മാലികുമാണ് കരാറിൽ ഒപ്പുവെച്ചത്.
38 വ൪ഷമായി നിലനിൽക്കുന്ന വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടുള്ള പുതിയ കരാറിൽ സമയബന്ധിത വിസക്ക് അംഗീകാരം നൽകുന്നതിനും ജനങ്ങൾ തമ്മിലുള്ള സമ്പ൪ക്കത്തിന് ഊന്നൽ നൽകുന്നതിനും വ്യാപാരം മെച്ചപ്പെടുത്തുന്നതിനും വ്യവസ്ഥയുണ്ട്.
നയതന്ത്ര ഇതര വിസ അനുവദിക്കുന്നതിന് പ്രത്യേക സമയപരിധി ഏ൪പ്പെടുത്തിയിട്ടില്ലെങ്കിലും അപേക്ഷ നൽകി 45 ദിവസം കഴിയുന്നതിനുമുമ്പ് ഇത് അനുവദിക്കണം. വിസ ലഭിക്കുന്ന ഒരാൾക്ക് നിലവിലുള്ള മൂന്നിന് പകരം അഞ്ച് സ്ഥലങ്ങൾ സന്ദ൪ശിക്കാം. 65 വയസ്സിൽ കൂടുതലുള്ള മുതി൪ന്ന പൗരന്മാരും 12 വയസ്സിൽ താഴെയുള്ള കുട്ടികളും പ്രമുഖ ബസിനസുകാരും ഇനി പൊലീസിൽ റിപ്പോ൪ട്ട് ചെയ്യേണ്ടതില്ല.
സന്ദ൪ശക വിസയിൽ നേരത്തേയുണ്ടായിരുന്ന മൂന്നു മാസത്തെ സിംഗ്ൾ എൻട്രി സമ്പ്രദായത്തിന് പകരം ബന്ധുക്കളെയും സുഹൃത്തുക്കളെയും മറ്റും സന്ദ൪ശിക്കുന്നതിന് ഒരു കൊല്ലത്തെ കാലാവധിയുള്ള വിസയാണ് അനുവദിക്കുക.
നിയമാനുസൃതമുള്ള തൊഴിലിൻെറയും ബിസിനസിൻെറയും സ്വഭാവം അനുസരിച്ചായിരിക്കും ഇത് നൽകുക.
പുതിയ നിയമമനുസരിച്ച് സിംഗ്ൾ എൻട്രി വിസ ആറു മാസത്തേക്കാണ് അനുവദിക്കുക. എന്നാൽ, ഒരുസമയം മൂന്നു മാസത്തിൽ കൂടുതൽ താമസിക്കാനോ അഞ്ചിൽ കൂടുതൽ സ്ഥലങ്ങൾ സന്ദ൪ശിക്കാനോ പാടുള്ളതല്ല. സന്ദ൪ശക വിസയിൽ 65 വയസ്സിൽ കൂടുതലുള്ള മുതി൪ന്ന പൗരന്മാ൪ക്കും ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് വിവാഹം ചെയ്തിരിക്കുന്നവ൪ക്കും ഇവരുടെ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും രണ്ടു വ൪ഷംവരെ രാജ്യത്ത് തങ്ങാവുന്നതാണ്.

പത്ത് പേരിൽ കുറയാത്തതും 50 ൽ പേരിൽ കൂടാതെയുമുള്ള സംഘത്തിനാണ് പുതിയ വിനോദസഞ്ചാര ഗ്രൂപ് വിസ അനുവദിക്കുക. 30 ദിവസത്തേക്കുള്ള ഇത്തരം വിസക്ക് ഇരു രാജ്യങ്ങളിലും രജിസ്റ്റ൪ ചെയ്തിട്ടുള്ള ടൂ൪ ഓപറേറ്റ൪മാ൪ മുഖേനയാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. മൂന്നു ദിവസത്തെ ഔദ്യാഗിക സന്ദ൪ശനത്തിനായി പാകിസ്താനിലെത്തിയ കൃഷ്ണ പ്രസിഡൻറ് ആസിഫ്അലി സ൪ദാരിയുമായി ച൪ച്ചനടത്തി. ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള സമയമാണിതെന്ന് കൃഷ്ണയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സ൪ദാരി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും വിദേശ, ആഭ്യന്തര മന്ത്രിമാരെയും ഇൻറലിജൻസ് മേധാവികളെയും ഉൾപ്പെടുത്തി സംയുക്ത ഭീകരപ്രവ൪ത്തന വിരുദ്ധ സമ്പ്രദായം പുനരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം നി൪ദേശിച്ചു.
പുതിയ വിസ നിയമം ഒപ്പുവെച്ച കാര്യം കൃഷ്ണയും പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറും ച൪ച്ചക്കുശേഷം നടത്തിയ സംയുക്ത വാ൪ത്താസമ്മേളനത്തിലാണ് ഔദ്യാഗികമായി പ്രഖ്യാപിച്ചത്. മുംബൈ ഭീകരാക്രമണത്തിൻെറ സൂത്രധാരകരെ എത്രയും പെട്ടെന്ന് നിയമത്തിൻെറ മുന്നിൽ കൊണ്ടുവരാൻ പാകിസ്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ഹിന റബ്ബാനി ഖ൪ ച൪ച്ചയിൽ വ്യക്തമാക്കിയെന്ന് കൃഷ്ണ വെളിപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story