സുരക്ഷാബീക്കണുകള്‍ കൊണ്ടുപോകാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മടി
text_fieldsകൊല്ലം: മത്സ്യത്തൊഴിലാളികൾ സുരക്ഷാ ബീക്കണുകൾ കടലിൽ കൊണ്ടുപോകാൻ വിമുഖത കാട്ടുന്നത് മത്സ്യബന്ധനമേഖല അപകടരഹിതമാക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയാവുന്നു. 865 മത്സ്യത്തൊഴിലാളികൾക്കാണ് ജില്ലയിൽ ഇതിനകം ‘ബീക്കൺ’ അടങ്ങുന്നസുരക്ഷാ കിറ്റുകൾ വിതരണം ചെയ്തത്. വാങ്ങിയവരിൽ നല്ലൊരു ശതമാനവും കടലിൽ പോകുമ്പോൾ ഇത് കൊണ്ടുപോകാറില്ലത്രെ. ബീക്കണുകൾ ഉള്ള ബോട്ടുകളും വള്ളങ്ങളും അപകടത്തിൽപ്പെട്ടാൽ രണ്ടു മിനിറ്റിനകം സന്ദേശം കൺട്രോൾ റൂമിൽ ലഭിക്കുന്ന സംവിധാനമാണുള്ളത്. കരയിൽനിന്ന് എത്രദൂരത്തിലാണ് അപകടം നടന്നതെന്നതിൻെറ വ്യക്തമായ വിവരങ്ങളും കൺട്രോൾ റൂമിൽ ലഭ്യമാവും.
കടൽസുരക്ഷയെക്കുറിച്ച് നീണ്ടകര, ശക്തികുളങ്ങര മേഖലയിലടക്കം മത്സ്യത്തൊഴിലാളികളെ ബോധവത്കരിക്കാനുള്ള പ്രവ൪ത്തനങ്ങളും നടത്തിയിരുന്നു. മത്സ്യബന്ധനത്തിൽ ഏ൪പ്പെടുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് തുട൪ന്നും ബോധവത്കരണ പ്രവ൪ത്തനങ്ങൾ വ്യാപകമാക്കാനുള്ള തയാറെടുപ്പിലാണ് ഫിഷറീസ് വകുപ്പ്.
രജിസ്ട്രേഷനുള്ള മത്സ്യബന്ധന യാനങ്ങൾക്കാണ് സുരക്ഷാ കിറ്റുകൾ നൽകുന്നത്. കിറ്റുകൾ ശരിയായി ഉപയോഗിക്കുന്നതിലൂടെ കടലിൽ മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്ന അപകടങ്ങൾ മിക്കതും ഒഴിവാക്കാനാവുമെന്നാണ് അധികൃതരുടെ വിശദീകരണം. ബീക്കണുകൾ എല്ലാ യാനങ്ങളിലും ഉണ്ടെങ്കിൽ ദൂരപരിധി പാലിച്ചാണോ മീൻപിടിത്തം നടത്തുന്നതെന്ന് കൺട്രോൾ റൂമിൽ അറിയാനാവും. കപ്പൽചാലിലും മറ്റ് അപകടമേഖലകളിലുമുള്ള ബോട്ടുകൾക്കും വള്ളങ്ങൾക്കും ജാഗ്രതാ നി൪ദേശം നൽകാനും സാധിക്കും.
അതേസമയം കടൽസുരക്ഷക്കായി പ്രത്യേക കിറ്റുകൾ നൽകുന്ന പദ്ധതി 2008ൽ പ്രഖ്യാപിച്ചുവെങ്കിലും ഇനിയും പൂ൪ണതോതിൽ ഇത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിമ൪ശമുണ്ട്. ആദ്യം വിതരണം ചെയ്ത കിറ്റുകളിലെ ഉപകരണങ്ങൾക്കുണ്ടായ സാങ്കേതിക തകരാറുകളും പദ്ധതി യഥാസമയം പൂ൪ണതോതിൽ നടപ്പാക്കുന്നതിന് തടസ്സമായി.
മത്സ്യത്തൊഴിലാളികളുടെ കടലിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഫിഷറീസ് വകുപ്പ് 10 വ൪ഷം മുമ്പ് നടപ്പാക്കിയ വയ൪ലസ് സംവിധാനവും ലക്ഷ്യംകണ്ടിരുന്നില്ല.
ആദ്യഘട്ടമായി തെക്കൻ ജില്ലകളിൽ പദ്ധതി നടപ്പാക്കിയെങ്കിലും വിജയകരമാവാത്തതിനാൽ തുട൪ നടപടികൾ ഉണ്ടായില്ല. ഉപഗ്രഹ സഹായവും ആധുനിക സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തിയുമുള്ള സുരക്ഷാ കിറ്റുകളാണ് നിലവിലെ സാഹചര്യത്തിൽ അനുയോജ്യമെന്നാണ് ഫിഷറീസ് വകുപ്പ് വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
