സജിവധം: പ്രതികള്‍ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതായി സൂചന
text_fieldsതിരുവനന്തപുരം: ടിപ്പ൪ ഡ്രൈവ൪ സജിയെ വധിച്ച കേസിലെ പ്രതികൾ വിഴിഞ്ഞം ചപ്പാത്തിൽ തങ്ങി; പൊലീസെത്തിയപ്പോൾ മുങ്ങി. സഹായികളായ മൂന്നുപേ൪ കസ്റ്റഡിയിൽ. സംഘം ഉപയോഗിച്ച ടാറ്റ സുമോയും രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. മുഖ്യപ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി.
കരമന നെടുങ്കാട്ട് ബുധനാഴ്ച പുല൪ച്ചെ കൊല്ലപ്പെട്ട തിരുമല ആറാമട സ്വദേശി സജിയുടെ കൊലപാതകികൾക്കായാണ് അന്വേഷണസംഘം അരിച്ചുപെറുക്കുന്നത്. പ്രതികൾ വിഴിഞ്ഞം ചപ്പാത്തിലുണ്ടെന്ന് സാറ്റലൈറ്റ് തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടു. ഇവിടെ നിന്ന്ഇവരെ ഒളിവിൽ പാ൪പ്പിച്ച് രക്ഷപ്പെടാൻ സഹായിച്ച മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊല നടത്തിയ സംഘത്തിലെ പ്രധാനി അമ്മക്കൊരുമകൻ സോജു ഉൾപ്പെടെ സംഘത്തിലെ അഞ്ച്പേരും നാഗ൪കോവിലിലേക്ക് കടന്നതായാണ് വിവരം. ഇവരെ കണ്ടെത്താനായി നാലായി പിരിഞ്ഞാണ് അന്വേഷണ സംഘം ഇപ്പോൾ തെരച്ചിൽ വ്യാപിപ്പിച്ചിട്ടുള്ളത്. കൊലപാതകത്തിന് ശേഷം 30ഓളം പേരെ പിടികൂടി ചോദ്യം ചെയ്തെങ്കിലും പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു.