40 വര്‍ഷത്തിനകം അന്യഗ്രഹജീവികളെ കണ്ടെത്തുമെന്ന്
text_fieldsലണ്ടൻ: സൗരയൂഥത്തിന് പുറത്ത് ഉണ്ടെന്ന് കരുതപ്പെടുന്ന അന്യഗ്രഹ ജീവികളെ അടുത്ത 40 വ൪ഷത്തിനുള്ളിൽ ശാസ്ത്രലോകം കണ്ടെത്തുമെന്ന് പ്രമുഖ ബ്രിട്ടീഷ് ശാസ്ത്രജ്ഞനും ലണ്ടൻ റോയൽ സൊസൈറ്റി ഡയറക്ടറുമായ (അസ്ട്രോണമ൪ റോയൽ) മാ൪ട്ടിൻ റീസ് അഭിപ്രായപ്പെട്ടു. ഏതാനും വ൪ഷങ്ങൾക്കുള്ളിൽ തന്നെ ഇതിന് ആവശ്യമായ തെളിവുകൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ബ്രിട്ടീഷ് ശാസ്ത്രകാരനായ സ്റ്റീഫൻ ഹോക്കിങ്ങിൻെറ ഗ്രാൻഡ് ഡിസൈൻ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി ഡിസ്കവറി ചാനൽ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂര്യന് ചുറ്റും ഗ്രഹങ്ങൾ ചുറ്റിസഞ്ചരിക്കുന്നതുപോലെ മറ്റു നക്ഷത്രമണ്ഡലങ്ങളിലും ഗ്രഹങ്ങൾ പരിക്രമണം ചെയ്യുന്നതിൻെറ തെളിവുകൾ ഏതാനും വ൪ഷങ്ങൾക്കുമുമ്പ് മാത്രമാണ് നമുക്ക് ലഭിച്ചത്. തുട൪ന്ന് ഭൂമിക്ക് സമാനമായതും ജീവൻ നിലനിക്കാൻ സാധ്യതയുള്ളതുമായ ഒരു പിടി ഗ്രഹങ്ങളെ ഇതിനകം കണ്ടെത്തി. അവിടങ്ങളിൽ ജീവൻെറ സാന്നിധ്യത്തിന് ആധാരമായ തെളിവുകൾ ലഭിക്കുമെന്നു തന്നെയാണ് താൻ വിശ്വസിക്കുന്നത്. തുട൪ന്ന് ആ ജീവജാലങ്ങളെ കണ്ടെത്തുകയും ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ചടങ്ങിൽ സ്റ്റീഫൻ ഹോക്കിങ് മുഖ്യാതിഥിയായിരുന്നു. ദൈവത്തിൻെറ സഹായമില്ലാതെ തന്നെ ഈ പ്രപഞ്ചത്തെ വിശദീകരിക്കാനാകുമെന്ന് സമീപകാലത്ത് ശാസ്ത്രലോകം ഏറെ ച൪ച്ചചെയ്ത ദൈവകണത്തെക്കുറിച്ച് പരാമ൪ശിക്കവെ അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രപഞ്ചത്തിലെ മുഴുവൻ സമസ്യകൾക്കും നമ്മുടെ ബുദ്ധി ഉപയോഗിച്ച് ഉത്തരം തേടുക സാധ്യമല്ലെന്നും, ഒരു പക്ഷേ, അതി നാഗരികരായ അന്യഗ്രഹജീവികൾക്ക് അതിന് സാധിച്ചേക്കാമെന്നും റീസ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
