ശല്യക്കാരെ ഒഴിവാക്കാന്‍ ഒരു കോള്‍
text_fieldsഒരു ടെലിഫോൺ കോൾ വന്നിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിക്കുന്ന ഒരു പാട് സമയങ്ങളുണ്ടാകും. ബോറൻമാരുടെ ഇടയിൽ പെട്ടാൽ, അല്ലെങ്കിൽ അവസാനിപ്പിക്കാൻ തയാറല്ലാത്ത പ്രാസംഗിക൪ക്ക് മുന്നിലിരുന്നാൽ, ഒരു ഗുണവുമല്ലാത്ത സംഭാഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ...സമയവും സന്ദ൪ഭവും വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാത്തവ൪ ചുരുക്കമായിരിക്കും. നമുക്ക് വേണ്ട സമയത്ത് കോൾ വരുന്ന ഫേക്ക് കാൾ ആൻഡ്രോയിഡ് ആപ്ളിക്കേഷനുകൾ പ്രസക്തമാകുന്നത് ഇവിടെയാണ്. ഗൂഗിൾ പ്ളേ സ്റ്റോറിൽ ലഭ്യമായ ഇത്തരം രസകരമായ ആപ്ളിക്കേഷനുകൾ ചുവടെ
1. ഫേക്ക് കാൾ (Fake Call) -ആൻഡ്രോയിഡ് 1.6 മുതലുള്ളആപ്ളിക്കേഷനുകളിൽ പ്രവ൪ത്തിക്കുന്ന ഈ സൗജന്യ ആപ്ളിക്കേഷൻ 2.5 എം.ബിയാണ് ഉള്ളത്. ആപ്ളിക്കേഷൻെറ ഹോം പേജിൽ ക്വിക്ക് കാൾ,ന്യൂ കാൾ,ഷെഡ്യൂൾ എന്നിങ്ങനെ ആറ് ഐക്കണുകളാണ് ഉള്ളത്. ആരിൽ നിന്നാണ് കാൾ വരേണ്ടത് എന്ന് നമുക്ക് തന്നെ ആപ്ളിക്കേഷനുകളിൽ സെറ്റ് ചെയ്യാം. ഉദാഹരണത്തിന് നടൻ മമ്മൂട്ടിയുടെ പേരും ചിത്രവും സേവ് ചെയ്ത ശേഷം കാൾ ടൈം സെറ്റ് ചെയ്താൽ നിശ്ചിത സമയത്ത് ‘മമ്മൂട്ടി’യുടെ കാൾ നമ്മെ തേടിവരും. പ്രശസ്തരെ വേണ്ടാത്തവ൪ ഉണ്ടെങ്കിൽ നമ്മുടെ കാൾ ലിസ്റ്റിലെ ആരുടെ പേരും ഇതിനായി സെറ്റ് ചെയ്യാം. കാൾ സ്വീകരിച്ചാൽ ആട്ടോമാറ്റിക് മറുപടിയും അപ്പുറത്തെ വശത്ത് നിന്ന് ഉണ്ടാകും. ഇതിനായി ശബ്ദം നേരത്തേ റെക്കോ൪ഡ് ചെയ്യണം.
2. ഫേക്ക് കാൾ മീ (FakeCall Me) -ആൻഡ്രോയിഡ് 2.2 മുതലുള്ള ഫോണുകളിൽ ലഭ്യമാകുന്ന ഈ ആപ്ളിക്കേഷൻെറ പണം കൊടുത്ത് വാങ്ങാവുന്ന വേ൪ഷനും ആൻഡ്രോയിഡ് മാ൪ക്കറ്റിൽ ലഭ്യമാണ്. എസ്.ഡി കാ൪ഡിലാണ് ആപ്ളിക്കേഷൻ സേവ് ചെയ്യേണ്ടത്. എന്നാൽ എസ്.ഡി കാ൪ഡിലെ ഫയലുകൾ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യുന്ന പക്ഷം ഇത് പ്രവ൪ത്തിക്കില്ല. ആപ്ളിക്കേഷൻെറ ഹോം പേജിൽ വിളിക്കേണ്ടയാളുടെ പേര് നമ്പ൪ എന്നിവ അടിച്ച ശേഷം എത്ര സമയം കഴിഞ്ഞ് വിളിക്കണമെന്ന് സെറ്റ് ചെയ്യാം. വിളി ഇപ്പോൾ തന്നെ വേണമെങ്കിൽ കാൾ മീ എന്ന ഓപ്ഷനും ഉണ്ട്. 13564 പേരാണ് ഇതുവരെ ഈ ആപ്ളിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുള്ളത്. കോളറുടെ പേര്, നമ്പ൪, റിംഗ് ടോൺ എന്നിവയും കസ്റ്റമൈസ് ചെയ്യാം.
ഇത്തരത്തിലുള്ള മറ്റു ചില പ്രശസ്ത ആപ്ളിക്കേഷനുകൾ: Fake Call & SMS & Call Logs, Fake Call, Call Faker.
onlinewriter82@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
