Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമാന്തറ വാട്ടര്‍ഷെഡ്...

മാന്തറ വാട്ടര്‍ഷെഡ് പദ്ധതി ഉദ്ഘാടനം ഒമ്പതിന്

text_fields
bookmark_border
മാന്തറ വാട്ടര്‍ഷെഡ് പദ്ധതി ഉദ്ഘാടനം ഒമ്പതിന്
cancel

കോട്ടയം: സംസ്ഥാന സ൪ക്കാറിൻെറ നീ൪ത്തട സംരക്ഷണ പദ്ധതിയായ മാന്തറ വാട്ട൪ഷെഡിൻെറ പ്രവ൪ത്തനോദ്ഘാടനവും ഏകദിന കാ൪ഷിക പരിശീലന പരിപാടിയും സെപ്റ്റംബ൪ ഒമ്പതിന് തമ്പലക്കാട് ഗവ. എൽ.പി. സ്കൂളിൽ നടക്കും. എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാധാ വി. നായ൪ അധ്യക്ഷത വഹിക്കും. മണ്ണ് സംരക്ഷണ വകുപ്പ് അഡീഷനൽ ഡയറക്ട൪ എം.കെ. നന്ദനൻ പദ്ധതി വിശദീകരിക്കും.
ഗുണഭോക്താക്കൾക്കുള്ള പരിശീലന പരിപാടിയും ഗുണഭോക്തൃ സമിതി തെരഞ്ഞെടുപ്പും ഇതോടനുബന്ധിച്ച് നടക്കും. എസ്. അരുൺകുമാ൪ പരിശീലന പരിപാടി നയിക്കും. നബാ൪ഡിൻെറ സാമ്പത്തിക സഹായത്തോടെയുള്ള മാന്തറ വാട്ട൪ഷെഡ് പദ്ധതിക്ക് 98 ലക്ഷം രൂപയാണ് സ൪ക്കാ൪ അനുവദിച്ചത്. കാഞ്ഞിരപ്പള്ളി, ചിറക്കടവ്, എലിക്കുളം, പഞ്ചായത്തുകളിലെ 550 ഹെക്ട൪ പ്രദേശത്തിന് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കയ്യാലകൾ, മഴക്കുഴികൾ, ചെക്ഡാം, കുളങ്ങൾ, സംരക്ഷണഭിത്തികൾ തുടങ്ങിയവയുടെ നി൪മാണങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസ൪ പി.എൻ. പ്രേംകുമാ൪ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story