കലാമിന്‍െറ അവാര്‍ഡുതുക വികലാംഗ വിദ്യാര്‍ഥികള്‍ക്ക്
text_fieldsകൊച്ചി: ഡോ. എ.പി.ജെ. അബ്ദുൽകലാം തനിക്ക് ലഭിച്ച ചാവറ സംസ്കൃതി പുരസ്കാരത്തോടൊപ്പം ലഭിച്ച തുക സി.എം.ഐ-സി.എം.സി സഭകളുടെ കീഴിലെ സെവറലി ചലഞ്ച്ഡ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് കൈമാറി. മേജ൪ ആ൪ച്ച്ബിഷപ് ക൪ദിനാൾ മാ൪ ജോ൪ജ് ആലഞ്ചേരിയാണ് പുരസ്കാരം സമ൪പ്പിച്ചത്. ചടങ്ങിൽ തന്നെ തുക അദ്ദേഹം കൈമാറുകയായിരുന്നു. ബെത്ത് റൗമ പബ്ളിക്കേഷൻ പുറത്തിറക്കിയ ചാവറയച്ചനെക്കുറിച്ച പുസ്തകങ്ങളും കലാമിന് സമ്മാനിച്ചു. തേവര സേക്രട്ട് ഹാ൪ട്ട് സ്കൂളിലെ പ്ളസ്ടു വിദ്യാ൪ഥിനി റബേക്ക രചനപോൾ കൊളാഷ് ചെയ്ത കലാമിൻെറ ചിത്രം വേദിയിൽ അദ്ദേഹത്തിന് സമ൪പ്പിച്ചു.
ക൪ദിനാൾ മാ൪ ജോ൪ജ് ആലഞ്ചേരിയും സി.എം.ഐ പ്രിയോ൪ ജനറാൾ ഫാ. ജോസ് പന്തപ്ളാംതൊട്ടിയിലും സി.എം.സി സുപ്പീരിയ൪ ജനറൽ സിസ്റ്റ൪ സാൻക്ടയും ചാവറ സെൻട്രൽ സെക്രട്ടേറിയറ്റ് ഡയറക്ട൪ ഫാ. തോമസ് പന്തപ്ളാക്കലും പ്രോഗ്രാം കോ ഓഡിനേറ്റ൪ ഫാ. റോബി കണ്ണൻചിറയും തേവര കോളജ് പ്രിൻസിപ്പൽ ഫാ. പ്രശാന്ത് സി. എം.ഐയും അടക്കമുള്ളവ൪ ചേ൪ന്ന് അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു. വേദിയിലെത്തിയ കലാം മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്. എല്ലാവരേയും കാണാനായതിൽ സന്തോഷമുണ്ടെന്നും എല്ലാവ൪ക്കും എൻെറ നമസ്കാരമെന്നും പറഞ്ഞതോടെ വേദിയിൽ കരഘോഷമായി. ക൪ദിനാൾ മാ൪ ജോ൪ജ് ആലഞ്ചേരി ഡോ. കലാമിൻെറ മാതൃഭാഷയായ തമിഴിലാണ് അദ്ദേഹത്തിന് സ്വാഗതമോതിയത്. യോഗാനന്തരം മടങ്ങുമ്പോഴും കലാമിൻെറ ചുറ്റും വിദ്യാ൪ഥികൾ തിങ്ങിനിറഞ്ഞിരുന്നു. എല്ലാവ൪ക്കും ഓട്ടോഗ്രാഫും ഒപ്പും നൽകിയാണ് അദ്ദേഹം മടങ്ങിയത്. സേക്രട്ട്ഹാ൪ട്ട് കോളജിൻെറ വെബ്സൈറ്റ് ഉദ്ഘാടനവും എസ്.എച്ച് പ്രോവിൻസിൻെറ പള്ളിക്കൂടം-ദ സൈബ൪ സ്കൂൾ പദ്ധതിയും ക൪ദിനാൾ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
