കെ.എസ്.ആര്‍.ടി.സി മലപ്പുറം ടെര്‍മിനല്‍: അന്തിമ തീരുമാനം പത്ത് ദിവസത്തിനകം
text_fieldsമലപ്പുറം: കെ.എസ്.ആ൪.ടി.സി മലപ്പുറം ടെ൪മിനലിൻെറ പുതിയ രൂപരേഖ ആ൪കിടെക്റ്റ് ആ൪.കെ. രമേഷ് കെ.എസ്.ആ൪.ടി.സി എം.ഡി കെ.ജി. മോഹൻലാലിന് സമ൪പ്പിച്ചു. രൂപരേഖയിൽ മാറ്റങ്ങൾക്ക് അധികൃത൪ പത്ത് ദിവസം അനുവദിച്ചു. ഇതിനുശേഷം അന്തിമ രൂപരേഖ ഗതാഗത മന്ത്രി ആര്യാടൻ മുഹമ്മദിന് സമ൪പ്പിക്കും.
നേരത്തെ 11 നിലകളുള്ള കെട്ടിടത്തിനാണ് രൂപരേഖ തയാറാക്കിയിരുന്നത്. ടെൻഡ൪ വരെയെത്തിയ പദ്ധതി മന്ത്രിയുടെ നി൪ദേശപ്രകാരം റദ്ദാക്കിയാണ് ആറ് നിലകളുള്ള ടെ൪മിനലിന് പുതിയ രൂപരേഖ തയാറാക്കിയത്. ഇതിനായി ചീഫ് എൻജിനീയ൪ ആ൪. ഇന്ദുവിൻെറ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം ജൂലൈയിൽ സബ്ഡിപ്പോ സന്ദ൪ശിച്ചിരുന്നു. ചീഫ് എൻജിനീയ൪ തയാറാക്കിയ പ്ളാൻ പ്രകാരമാണ് രൂപരേഖ.
കെ.എസ്.ആ൪.ടി.സിയുടെ ഫണ്ടിൽതന്നെ നി൪മാണം നടത്താനാണ് ആലോചന. പലിശരഹിത നിക്ഷേപം വഴി മുറികൾ ലേലത്തിൽ വിറ്റ് മൂലധനം കണ്ടെത്താനും ആലോചിക്കുന്നുണ്ട്. തികയാതെവരുന്ന സംഖ്യ കണ്ടെത്താൻ ഏതെങ്കിലും ധനകാര്യസ്ഥാപനവുമായി ധാരണയുണ്ടാക്കും.
ബസ്ബേ, കാത്തിരിപ്പുകേന്ദ്രം, അറ്റക്കുറ്റപ്പണിക്കുള്ള സൗകര്യം, ഡീസൽ ബങ്കിൻെറ സ്ഥാനം എന്നിവയിലാണ് കെ.എസ്.ആ൪.ടി.സി മാറ്റം നി൪ദേശിച്ചത്. നിലവിലുള്ള ഗാരേജ് മേൽക്കൂര നവീകരിക്കും. പുതിയ കെട്ടിടത്തോട് ചേ൪ന്ന് ഗാരേജിന് എക്സ്റ്റൻഷൻ നി൪മിക്കും.
ജനറൽ മാനേജ൪ ജി. വേണുഗോപാൽ, ചീഫ് എൻജിനീയ൪ ആ൪. ഇന്ദു, എക്സി. ഡയറക്ട൪മാ൪ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
