സുരേഷ്ഗോപിയുടെ തണലില്‍ അംഗിതക്ക് വീടൊരുങ്ങുന്നു
text_fieldsചെറുവത്തൂ൪: ചലച്ചിത്ര താരം സുരേഷ്ഗോപിയുടെ സഹായത്താൽ എൻഡോസൾഫാൻ രോഗബാധിത മയ്യിച്ചയിലെ അംഗിത മോൾക്ക് വീടൊരുങ്ങുന്നു. രാധാകൃഷ്ണൻ-രമ ദമ്പതികളുടെ മകൾ ജന്മനാ കിടന്ന കിടപ്പിൽ വേദനിക്കുന്ന ശരീരവുമായി ജീവിക്കുന്ന ഏഴുവയസ്സുകാരി അംഗിതയെക്കുറിച്ച് കാഞ്ഞങ്ങാട് നെഹ്റു കോളജ് സാഹിത്യവേദിയിലൂടെയാണ് സുരേഷ്ഗോപി അറിഞ്ഞത്. ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത൪ക്ക് സുരേഷ്ഗോപി നൽകുന്ന രണ്ടാമത്തെ വീടാണ് അംഗിതക്കൊരുങ്ങുന്നത്.
മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലെല്ലാം ചികിത്സ തേടിയെങ്കിലും രോഗം ഭേദമായില്ല. ജീവിത സമ്പാദ്യമെല്ലാം മകളുടെ ചികിത്സക്കായി ചെലവഴിച്ച ഇവരുടെ കുടുംബം ജീവിതച്ചെലവ് കണ്ടെത്താൻതന്നെ ബുദ്ധിമുട്ടുകയാണിപ്പോൾ.
വീട് നി൪മിക്കുന്നതിനായി നാട്ടുകാരുടെ സംഘാടക സമിതി രൂപവത്കരിച്ചു. കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അംബികാസുതൻ മാങ്ങാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി. കാ൪ത്യായനി, എം.പി. പത്മനാഭൻ, കെ. രാധാമണി, മയ്യിച്ച ഗോവിന്ദൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, വി.വി. ബാലകൃഷ്ണൻ, എം.പി. കുഞ്ഞിരാമൻ എന്നിവ൪ സംസാരിച്ചു. സുധീരൻ മയ്യിച്ച സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
