നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ദുരിതമാവുന്നു
text_fieldsകാസ൪കോട്: നെല്ലിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമൂലം ജനങ്ങളും ജീവനക്കാരും ദുരിതത്തിൽ.
24,000 ത്തോളം ഉപഭോക്താക്കളാണ് ഈ സെക്ഷന് കീഴിലുള്ളത്.
ഒരു അസി. എൻജിനീയറാണ് നിലവിലുള്ളത്. സബ് എൻജിനീയ൪, ഓവ൪സിയ൪ എന്നിവ൪ ആവശ്യത്തിനില്ല. 24 ലൈൻമാൻ വേണ്ടിടത്ത് 11 പേരാണുള്ളത്. 1000 ഉപഭോക്താക്കൾക്ക് മിനിമം ഒരു ലൈൻമാൻ എങ്കിലും വേണ്ടിടത്താണ് ഈ സെക്ഷനിൽ ലൈൻമാൻ തസ്തിക പകുതിയോളം ഒഴിഞ്ഞുകിടക്കുന്നത്. ഈ സെക്ഷന് ഒരു ജീപ്പ് മാത്രമാണുള്ളത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള ജീപ്പ് എപ്പോഴും കട്ടപ്പുറത്താണ്. അതുകൊണ്ട് ആവശ്യത്തിന് മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു.
മൊഗ്രാൽപുത്തൂ൪ പഞ്ചായത്തും മധൂ൪ ഗ്രാമപഞ്ചായത്തും കാസ൪കോട് നഗരസഭയിലെ ഭാഗിക പ്രദേശങ്ങളുമാണ് ഈ സെക്ഷന് കീഴിൽ വരുന്നത്. നെല്ലിക്കുന്ന് വൈദ്യുതി സെക്ഷൻ ഓഫിസ് രണ്ടായി വിഭജിക്കമെന്ന ആവശ്യത്തിന് വ൪ഷങ്ങളുടെ പഴക്കമുണ്ട്.
ഉപഭോക്താക്കളെ രണ്ട് സെക്ഷനായി വിഭജിച്ചാൽ ജനങ്ങളുടെയും ജീവനക്കാരുടെയും ദുരിതങ്ങൾക്ക് പരിഹാരമാകും. നിരന്തരം വൈദ്യുതി തകരാറാവുന്ന സെക്ഷൻ കൂടിയാണിത്.
നെല്ലിക്കുന്ന് വൈദ്യുതി സെക്ഷൻ ഓഫിസ് രണ്ടായി വിഭജിക്കുക, ആവശ്യത്തിന് ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും നിയമിക്കുക, പുതിയ വാഹനം എത്രയും വേഗത്തിൽ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മാഹിൻ കുന്നിൽ (യങ് ചാലഞ്ചേഴ്സ് ക്ളബ്), മഹ്മൂദ് ബള്ളൂ൪ (ഹീറോസ് ബള്ളൂ൪ ക്ളബ്) എന്നിവ൪ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന് നിവേദനം നൽകി. വൈദ്യുതി സെക്ഷൻ ഓഫിസുകളുടെ വിഭജനത്തിന് ഫണ്ടില്ലെന്ന് മന്ത്രി പറഞ്ഞു.
സിഡ്കോ ചെയ൪മാൻ സി.ടി. അഹമ്മദലി, കെ.പി.സി.സി മെംബ൪ പി. ഗംഗാധരൻനായ൪ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
