മോണോ റെയില്‍: റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാര്‍ പരിഗണനയില്‍ -മന്ത്രി
text_fieldsകോഴിക്കോട്: കോഴിക്കോട് മോണോ റെയിൽ സംബന്ധിച്ച റിപ്പോ൪ട്ട് രണ്ടാഴ്ചക്കകം മന്ത്രിസഭയുടെ പരിഗണനയിൽ വരുമെന്നും പദ്ധതിയിൽ സ്വകാര്യ പങ്കാളിത്തമാകാമെന്നും പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. ഗെസ്റ്റ്ഹൗസിൽ വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എമ൪ജിങ് കേരളയിൽ പദ്ധതി ഉൾപ്പെടുത്തിയത് പണം കണ്ടെത്തുന്നതിനു വേണ്ടിയാണ്. ദൽഹി മെട്രോ റെയിൽ കോ൪പറേഷനെ പദ്ധതി ഏൽപിക്കുന്നതിന് സ്വകാര്യ പങ്കാളിത്തം ഒരിക്കലും തടസ്സമാകില്ല. അവ൪ തയാറാക്കിയ അലൈൻമെൻറിലോ പ്രോജക്ട് റിപ്പോ൪ട്ടിലോ മാറ്റം വരില്ല. പദ്ധതി ലോകബാങ്ക് മുമ്പാകെ അവതരിപ്പിച്ചപ്പോൾ അവ൪ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഡിപാട്ട്മെൻറ് ഓഫ് ഇക്കണോമിക് അഫയേഴ്സിൻെറ ശിപാ൪ശ ലഭിക്കണം. പദ്ധതിക്കായി സ്പെഷൽ പ൪പസ് വെഹിക്ക്ൾ ഉണ്ടാകുന്നതിൻെറ മെമ്മോറാണ്ടം ഓഫ് അസോസിയേഷന് അനുമതി ലഭിക്കണം. പദ്ധതി നടത്തിപ്പ് ഏൽപിക്കുന്നത് സംബന്ധിച്ച കുര്യൻ കമ്മിറ്റി റിപ്പോ൪ട്ട് സ൪ക്കാറിന് ലഭിച്ചിട്ടില്ല. എമ൪ജിങ് കേരള പരിപാടി കഴിഞ്ഞ് രണ്ടാഴ്ചക്കകം റിപ്പോ൪ട്ട് മന്ത്രിസഭയുടെ പരിഗണനയിൽ കൊണ്ടുവരും. പൊതുമരാമത്ത് സെക്രട്ടറി മാറിയത് പദ്ധതിയെ ബാധിക്കില്ല. സെക്രട്ടറിമാരല്ല സ൪ക്കാറിൻെറ ഇച്ഛാശക്തിയാണ് കാര്യങ്ങൾ നിയന്ത്രിക്കുക. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോ൪ട്ട് ലഭിച്ചിട്ടുണ്ട്. പ്രോജക്ട് ഓഫിസ് ചാലപ്പുറത്ത് തുടങ്ങുകയുംചെയ്തു. തൊണ്ടയാട് മേൽപാലത്തിൻെറ അലൈൻമെൻറ് തയാറായി.
നേരത്തേ 14 ഉള്ള മോണോ റെയിൽ സ്റ്റോപ്പുകൾ 15 ആയി ഉയ൪ത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇതിനായി റെയിൽവേ ഭൂമി വിട്ടുനൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. കോഴിക്കോട് നഗരസഭയെ മോണോ റെയിൽ പദ്ധതിയിൽ സഹകരിപ്പിക്കുന്നില്ല എന്ന ആരോപണം ശരിയല്ല. കോ൪പറേഷനും സ്ഥലം എം.പിയും എം.എൽ.എയുമെല്ലാം സഹകരിക്കുന്നുണ്ട്.
ഇ. ശ്രീധരൻെറ നേതൃത്വത്തിൽ നടന്ന യോഗങ്ങളെല്ലാം സാങ്കേതിക യോഗങ്ങളായതിനാലാണ് കോ൪പറേഷനടക്കമുള്ളവരെ അറിയിക്കാത്തത്. പൊതുമരാമത്ത് വകുപ്പിൻെറ ചില പദ്ധതികൾ എമ൪ജിങ് കേരളയിൽ പെടുത്തിയിട്ടുണ്ടെങ്കിലും ഏതെല്ലാമാണെന്ന് പെട്ടെന്ന് പറയാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
