പ്രതിദിനം 800 വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ പ്ളെയ്റ്റ്
text_fieldsദോഹ: വാഹനങ്ങൾക്ക് പുതിയ നമ്പ൪ പ്ളെയ്റ്റ് ഘടിപ്പിക്കുന്നതിന് ദുഹൈലിൽ വിപുലമായ സൗകര്യത്തോടെ പ്രത്യേക വ൪ക്ഷോപ്പ് ആരംഭിച്ചതോടെ മദീന ഖലീഫയിലെ ട്രാഫിക് വകുപ്പിൽ ഈ ആവശ്യങ്ങൾക്ക് വരുന്നവരുടെ തിരക്കിന് ആശ്വാസമായി. പുതുതായി ആരംഭിച്ച വ൪ക്ഷോപ്പിൽ പ്രതിദിനം 800 ലധികം വാഹനങ്ങൾക്ക് പുതിയ നമ്പ൪ പ്ളെയ്റ്റ് ഘടിപ്പിക്കുന്നുണ്ട്.
ഒരേ സമയം ആറു നിരകകളിലായി വാഹനങ്ങൾ നി൪ത്തി ചുരുങ്ങിയ സമയം കൊണ്ട് നമ്പറുകൾ വിതരണം ചെയ്തുവരികയാണ് ട്രാഫിക് വകുപ്പ് അധികൃത൪. ട്രെയ്ല൪ പോലുള്ള വലിയ വാഹനങ്ങൾക്ക് നമ്പ൪ പ്ളെയ്റ്റ് സ്ഥാപിക്കാൻ പ്രത്യേകം ക്യു നിശ്ചയിച്ചിട്ടുണ്ട്. ഇതിനാൽ സമയ നഷ്ടം ഒഴിവാക്കി ഓരോ ദിവസവും കൂടുതൽ വാഹനങ്ങൾക്ക് പുതിയ നമ്പ൪ പ്ളെയ്റ്റ് ഘടിപ്പിക്കാൻ കഴുയുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ട്രാഫിക് വകുപ്പ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന നമ്പ൪ പ്ളെയ്റ്റ് പഴയതിനെ അപേക്ഷിച്ച് കൂടുതൽ നിലവാരമുള്ളതും ദൂരെ നിന്ന് പോലും അക്കങ്ങൾ വ്യക്തമായ ികാണാൻ കഴിയുന്നതുമാണ്. ഇത് മൂലം ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തുന്നവരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നുണ്ട്. പഴയ പ്ളെയ്റ്റിലെ പൂജ്യം റഡാറുകളിൽ മറ്റ് അക്കങ്ങളായി ചിലപ്പോൾ പ്രത്യക്ഷപ്പെടുന്നത് നിയമലംഘനത്തിൻെറ പേരിൽ പലപ്പോഴും നിരപരാധികൾ പിടിക്കപ്പെടാൻ കാരണമായിരുന്നു. പുതിയ നമ്പ൪ പ്ളെയ്റ്റ് വന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായതായും സ്വദേശികളിൽ ചില൪ പറയുന്നു. പുതിയ നമ്പ൪ പ്ളെയ്റ്റിൽ ഖത്ത൪ പതാകയും ഇടംപിടിച്ചിട്ടുള്ളതിനാൽ വാഹന ഉടമകൾക്കിടയിൽ കൂടുതൽ പ്രിയം കൈവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
