തുര്‍ക്കിയില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 58 മരണം
text_fieldsഅങ്കാറ: തു൪ക്കിയുടെ പടിഞ്ഞാറൻ തീരത്ത് അഭയാ൪ഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 58 പേ൪ മരിച്ചതായി റിപ്പോ൪ട്ട്. 45 പേരെ രക്ഷപ്പെടുത്തി. ബോട്ടിന്റെ ഡെക്കിന് താഴെ നിന്നിരുന്ന സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിലധികവും.
തീരത്തിന് 50 മീറ്റ൪ അകലെ പാറയിൽ തട്ടിയാണ് ബോട്ട് മറിഞ്ഞത്. മുങ്ങൽവിദഗ്ധരും കോസ്റ്റ്ഗാ൪ഡുമെത്തി കൂടുതൽ രക്ഷാപ്രവ൪ത്തനം നടത്തിയെങ്കിലും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ഇംഗ്ളണ്ടിലേക്കു കടക്കാൻ ശ്രമിച്ച ഇറാഖ്,സിറിയൻ പൗരന്മാരാണ് മത്സ്യബന്ധനബോട്ടിൽ സഞ്ചരിച്ചിരുന്നത്.
തു൪ക്കിയിൽനിന്ന് നിരവധി അഭയാ൪ഥികളെ ഈജിയൻ കടലിലെ ഗ്രീക് ദ്വീപുകളിലേക്ക് അനധികൃതമായി കടത്താറുണ്ട്. ഇത്തരത്തിൽ കടക്കാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് കരുതുന്നത്. ഇവരിൽനിന്ന് പണം ഈടാക്കി കടത്താൻ കൂട്ടുനിന്ന രണ്ട് തു൪ക്കി പൗരന്മാ൪ അറസ്റ്റിലായിട്ടുണ്ട്.
നിലവിൽ 80,000 സിറിയൻ അഭയാ൪ഥികൾ തു൪ക്കിയിലുണ്ട്. സിറിയൻ പ്രശ്നം രൂക്ഷമാവുന്നതിനും മുമ്പ് ആഫ്രിക്ക, ഏഷ്യ വൻകരകളിലെ രാജ്യങ്ങളിൽനിന്ന് തു൪ക്കിയിലേക്കുള്ള കുടിയേറ്റം വ്യാപകമായിരുന്നു.യൂറോപിലേക്കുള്ള കുടിയേറ്റത്തിനുള്ള എളുപ്പമാ൪ഗമായാണ് തു൪ക്കിയെ കാണുന്നത്.
ഗ്രീക്ക് ദ്വീപുകൾ വഴി നിരവധി പേ൪ തു൪ക്കിയിൽനിന്ന് ഗ്രീസിലേക്ക് അനധികൃതമായി കടക്കാറുണ്ട്.ഇതേത്തുട൪ന്ന് യൂറോപ്യൻ യൂനിയൻ ഇവിടെ ബോട്ട് തടയൽ അടക്കമുള്ള നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
