യു.എന്‍ അംഗത്വം: ഫലസ്തീന് അറബ് ലീഗ് പിന്തുണ
text_fieldsകൈറോ: ഐക്യരാഷ്ട്ര സഭയിൽ പൂ൪ണാംഗത്വത്തിനായുള്ള ഫലസ്തീന്റെ ശ്രമങ്ങൾക്ക് പിന്തുണനൽകുമെന്ന് അറബ്ലീഗ് സെക്രട്ടറി ജനറൽ നബീൽ അൽ അറബി പറഞ്ഞു. കൈറോയിൽ കഴിഞ്ഞദിവസം സമാപിച്ച അറബ്ലീഗ് വിദേശകാര്യമന്ത്രിമാരുടെ പ്രത്യേക യോഗത്തിനുശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കവെയാണ ്അദ്ദേഹം ഇക്കാര്യം വ്യക്താമാക്കിയത്. ഫലസ്തീന് പൂ൪ണാംഗത്വം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ അനൗദ്യോഗിക പദവിക്കായിരിക്കും അറബ് ലീഗിന്റെ ശ്രമമെന്നും നബീൽ പറഞ്ഞു. കഴിഞ്ഞവ൪ഷം അംഗത്വത്തിനായി ഫലസ്തീൻ അപേക്ഷ സമ൪പ്പിച്ചിരുന്നെങ്കിലും രക്ഷാസമിതിയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ തള്ളപ്പെടുകയായിരുന്നു. സെപ്റ്റംബ൪ 27ന് നടക്കുന്ന യു.എൻ പൊതുസഭാ സമ്മേളനത്തിൽ ഫലസ്തീൻ വീണ്ടും അപേക്ഷ സമ൪പ്പിക്കാനിരിക്കെയാണ് അറബ് ലീഗ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
പൂ൪ണാംഗത്വം നൽകണം -മു൪സി
കൈറോ: ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീന് പൂ൪ണാംഗത്വം നൽകണമെന്ന് ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മു൪സി ആവശ്യപ്പെട്ടു. കൈറോയിൽ അറബ്ലീഗ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കവെയാണ് ഫലസ്തീന് യു.എന്നിൽ അംഗത്വം ലഭിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കിയത്. ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിലൂടെ മാത്രമേ അറബ് ലോകത്തിന്റെ പുരോഗതി സാധ്യമാകൂ. -മു൪സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
