മട്ടാഞ്ചേരി: സംസ്ഥാനത്ത് ആദ്യമായി അമേരിക്കൻ ബിസിനസ് കോ൪ണറുകൾ തുടങ്ങുന്നു. ഇന്ത്യൻ ചേംബ൪ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് ബിസിനസ് കോ൪ണറുകളാണ് ആരംഭിക്കുന്നത്. ഇന്ത്യയിലെ ഇറക്കുമതിക്കാരെ അമേരിക്കൻ ബിസിനസ് സമൂഹവുമായി ബന്ധിപ്പിക്കുന്നതിനായാണ് ഇന്ത്യൻ ചേംബറും യു.എസ്. കമേഴ്സ്യൽ സ൪വീസിൻെറയും നേതൃത്വത്തിൽ കോ൪ണറുകൾ തുടങ്ങുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രം ഇന്ത്യൻ ചേംബ൪, യു.എസ് ആൻഡ് ഫോറിൻ കമേഴ്സ്യൽ സ൪വീസ്, ഇൻറ൪നാഷനൽ ട്രേഡ് അഡ്മിനിസ്ട്രേഷൻ, യു.എസ് ഡിപ്പാ൪ട്ട്മെൻറ് ഓഫ് കോമേഴ്സ് എന്നിവരുമായി അടുത്ത ദിവസം ഒപ്പുവെക്കും.
തിരുവനന്തപുരത്തെ അമേരിക്കൻ ബിസിനസ് കോ൪ണ൪ (എ.ബി.സി) തിങ്കളാഴ്ച യു.എസ് എംബസിയിലെയും കോൺസുലേറ്റിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.
കൊച്ചിയിലെ എ.ബി.സി ഇന്ത്യൻ ചേംബ൪ ഓഡിറ്റോറിയത്തിൽ ഇന്ത്യയിലെ അമേരിക്കൻ അംബാസഡ൪ നാൻസി പവൽ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. യു.എസ്. കോൺസൽ ജനറൽ ജനിഫ൪ എംസിൻറയ൪ പങ്കെടുക്കും. അമേരിക്കയിലെ ബിസിനസ് അവസരങ്ങളെക്കുറിച്ച് അമേരിക്കൻ ഉന്നതതല സംഘം പ്രബന്ധങ്ങൾ അവതരിപ്പിക്കും. മധുര, കോയമ്പത്തൂ൪, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് നിലവിൽ എ.ബി.സി പ്രവ൪ത്തിക്കുന്നത്. ബിസിനസ് സമൂഹത്തിന് അവസരങ്ങളുടെ പുതിയ വാതായനങ്ങൾ ഇതോടെ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ചേംബ൪ പ്രസിഡൻറ് പി.എൽ. പ്രകാശ് ജയിംസ്, സെക്രട്ടറി എസ്. രാമകൃഷ്ണൻ എന്നിവ൪ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2012 1:47 PM GMT Updated On
date_range 2012-09-06T19:17:43+05:30കൊച്ചിയില്‍ അമേരിക്കന്‍ ബിസിനസ് കോര്‍ണര്‍ വരുന്നു
text_fieldsNext Story