Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightനാസര്‍ വധശ്രമം:...

നാസര്‍ വധശ്രമം: രണ്ടുപേര്‍കൂടി അറസ്റ്റില്‍

text_fields
bookmark_border
നാസര്‍ വധശ്രമം: രണ്ടുപേര്‍കൂടി അറസ്റ്റില്‍
cancel

പറവൂ൪: വാണിയക്കാട് നാസ൪ വധശ്രമക്കേസിലെ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു. തത്തപ്പിള്ളി തോപ്പിൽ പറമ്പിൽ അനൂപ് (27), മന്നം ജാറപ്പടി തോപ്പിൽ ഷെഫീഖ് (23) എന്നിവരെയാണ് പറവൂ൪ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. രണ്ടുദിവസം മുമ്പ് കസ്റ്റഡിയിൽ എടുത്ത ഇവരെ ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. ആഗസ്റ്റ് ഏഴിനാണ് നാസറിനെ ഏഴംഗസംഘം ആക്രമിച്ചത്. സംഭവത്തിൽ ഇയാളുടെ ഇടത് കാലിനും മുഖത്തിനും കൈകൾക്കും സാരമായി പരിക്കേറ്റിരുന്നു. പ്രഭാത നമസ്കാരം കഴിഞ്ഞ് വാണിയക്കാട് ജുമാമസ്ജിദിന് സമീപം റോഡരികിൽ നിൽക്കുമ്പോഴാണ് മുഖംമൂടി ധരിച്ചവ൪ ബൈക്കിലെത്തി ആക്രമിച്ചത്.
പ്രധാന പ്രതികളായ ഷിഹാബ് (27), അയ്യൂബ് (19) എന്നിവരെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. അതേസമയം, രണ്ടാംപ്രതി അയ്യൂബിനെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വെളളിയാഴ്ച വരെ ഇയാൾ കസ്റ്റഡിയിൽ കഴിയും. രണ്ടാംപ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story