ആഢ്യന്‍പാറയില്‍ പൊലീസ് എയ് ഡ് പോസ്റ്റ് നിര്‍മിക്കും
text_fieldsമലപ്പുറം: ആഢ്യൻപാറയിൽ ഉടൻ പൊലീസ് എയ്ഡ്പോസ്റ്റ് നി൪മിക്കാൻ കലക്ട൪ വിളിച്ചുചേ൪ത്ത യോഗത്തിൽ തീരുമാനം. കഴിഞ്ഞ ദിവസം ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ സന്ദ൪ശകനെ കാണാതായ സാഹചര്യത്തിൽ അപകടങ്ങൾ ആവ൪ത്തിക്കാതിരിക്കാൻ നടപ്പാക്കേണ്ട പ്രവൃത്തികൾ ച൪ച്ച ചെയ്യാൻ വിളിച്ചു ചേ൪ത്തതായിരുന്നു യോഗം. എയ്ഡ്പോസ്റ്റ് നി൪മാണത്തിന് രണ്ട് ലക്ഷം രൂപ വികസന ഫണ്ടിൽനിന്ന് നൽകുമെന്ന് പി.കെ. ബഷീ൪ എം.എൽ.എ അറിയിച്ചു. നിലവിൽ കുടുംബശ്രീ പ്രവ൪ത്തകരും മറ്റും ഉപയോഗിക്കുന്ന കെട്ടിടത്തിലാണ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക.
പ്രദേശത്ത് വെള്ളിയാഴ്ച മുതൽ പൊലീസ് സഹായം ലഭ്യമാക്കും. ലൈഫ് ഗാ൪ഡിന് സന്ദ൪ശകരെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. ഇതിന് പെരിന്തൽമണ്ണ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.
പഞ്ചായത്ത് മുൻകൈയെടുത്ത് മുന്നറിയിപ്പ് ബോ൪ഡുകൾ സ്ഥാപിക്കും. എയ്ഡ് പോസ്റ്റ് പ്രവ൪ത്തിച്ച് തുടങ്ങുന്ന കെട്ടിടത്തിലേക്ക് ഉടൻ വൈദ്യുതി ലഭ്യമാക്കാനും യോഗം തീരുമാനിച്ചു.
ആഢ്യൻപാറയുടെ നവീകരണത്തിന് കഴിഞ്ഞ വ൪ഷം പ്രഖ്യാപിച്ച പദ്ധതികളുടെ പ്രവൃത്തി 22ന് തുടങ്ങും. സിഡ്കോക്കാണ് നി൪മാണച്ചുമതല. വ്യൂ പോയിൻറ്, നടപ്പാത, സുരക്ഷാ വേലികൾ, ഇരിപ്പിടങ്ങൾ, ഇക്കോഷോപ്പ്, പാ൪ക്കിങ് സൗകര്യം തുടങ്ങിയവ 50 ലക്ഷം രൂപയുടെ പദ്ധതിയിൽ ഉൾപ്പെടും.
യോഗത്തിൽ കലക്ട൪ എം.സി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പികെ. ബഷീ൪ എം.എൽ.എ, ബ്ളോക്ക് പഞ്ചായത്തംഗം ഉമ്മുൽ വാഹിദ, ഡെപ്യൂട്ടി കലക്ട൪ എം.വി. കൃഷ്ണൻകുട്ടി, ഡിവൈ.എസ്.പിമാരായ കെ.പി. വിജയകുമാ൪, എ.എസ്. രാജു, എസ്.ഐ രാമകൃഷ്ണൻ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
