ബസ് തൊഴിലാളികള്‍ കുപ്രചാരണം നടത്തുന്നു -ഉടമകള്‍
text_fieldsപുൽപള്ളി: സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിയ അനിശ്ചിതകാല സമരം ഒത്തു തീ൪പ്പാക്കിയതിനുശേഷവും തൊഴിലാളി സംഘടനകൾ കുപ്രചാരണം നടത്തുകയാണെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു. തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാണ് അഞ്ച് ദിവസം നീണ്ട സമരം അവസാനിപ്പിച്ചത്. സ൪ക്കാ൪ നിശ്ചയിച്ച ശമ്പളമടക്കം തൊഴിലാളികൾ ഉന്നയിച്ച സേവന-വേതന വ്യവസ്ഥകൾ ജില്ലയിൽ മുഴുവൻ പ്രാബല്യത്തിലാക്കാൻ തീരുമാനിച്ചിരുന്നു. ലേബ൪ ഓഫിസിൽ മുമ്പാകെ തൊഴിലാളി നേതാക്കളും അസോസിയേഷൻ ഭാരവാഹികളും രേഖയിൽ ഒപ്പുവെച്ചു.
പതിനേഴര ദിവസം ജോലിചെയ്യുന്ന തൊഴിലാളിക്ക് ഒരു മാസത്തെ ശമ്പളം നൽകാമെന്നും ബോണസ് ആഗസ്റ്റ് 25ന് മുമ്പ് നൽകാമെന്നും തീരുമാനിച്ചിരുന്നു. അസോസിയേഷൻ ഇക്കാര്യങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
ശമ്പളവും ആനുകൂല്യങ്ങളും ആ൪ക്കെങ്കിലും ലഭിക്കാതെ വന്നിട്ടുണ്ടെങ്കിൽ അസോസിയേഷനെ അറിയിക്കുകയോ പരാതി നൽകുകയോ ആണ് വേണ്ടത്. ബസുടമകൾ ആനുകൂല്യം നൽകാതിരുന്നാൽ അത് വാങ്ങി നൽകാൻ അസോസിയേഷൻ തയാറാണ്. പൊതുജനമധ്യത്തിൽ ബസുടമകളെ അവഹേളിക്കുന്നതിൽനിന്ന് തൊഴിലാളികളും സംഘടനാ നേതാക്കളും പിന്തിരിയണം. ജില്ലാ പ്രസിഡൻറ് സി.പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബ്രിജേഷ് കെ.തോമസ്, സജി ചീങ്ങേരി, ഹരിദാസ്, എ.പി. ആലി, ആ൪. സദാശിവൻ, അബ്ബാസ്, ചന്ദ്രമോഹൻ, പ്രേമൻ, വേണു, എൽദോ, ജോ൪ജ്, ജോയി ജീസസ് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
