ചാല ദുരന്തം: ലോറി ഉടമക്കെതിരെ കേസെടുത്തു
text_fieldsകണ്ണൂ൪: ചാല ഗ്യാസ് ടാങ്ക൪ ദുരന്തത്തിൽ അപകടത്തിനിടയാക്കിയ ടാങ്ക൪ ലോറി ഉടമക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്നാട് നാമക്കൽ സ്വദേശി ദുരൈരാജിനെതിരെയാണ് കേസ്. ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു. ദുരൈരാജിനെയും റിമാൻഡിലുള്ള ഡ്രൈവ൪ കണ്ണയ്യനെയും പ്രതിചേ൪ത്ത് അന്വേഷണസംഘം കണ്ണൂ൪ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മസിസ്ട്രേറ്റ് കോടതിയിൽ റിപ്പോ൪ട്ട് നൽകി.
കണ്ണയ്യനെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പൊലീസ് ചൊവ്വാഴ്ച കണ്ണൂ൪ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇതിനുള്ള ഹരജി സമ൪പ്പിച്ചു. കണ്ണയ്യനെ പ്രതിചേ൪ക്കാനും പൊലീസ് കോടതിക്ക് റിപ്പോ൪ട്ട് നൽകിയിട്ടുണ്ട്.
കണ്ണയ്യന്റെ മൊഴിയിൽ വ്യക്തത വരുത്താനാണ് കൂടുതൽ ചോദ്യംചെയ്യുന്നതെന്നാണ് വിവരം. ഡ്രൈവറുടെ മൊഴിയിലാണ് ഓയിൽ കോ൪പറേഷനെതിരെ കേസിൽ നിലപാട് സ്വീകരിക്കാനാവുക. സാങ്കേതികവും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ വ്യക്തമായ തെളിവുകൾ ലഭിച്ചാൽ കൂടുതൽപേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥ൪ അറിയിച്ചു.
അതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഇത് വഴിയൊരുക്കും. അപകടം സംഭവിച്ചതിന്റെ കാര്യകാരണങ്ങൾ എന്താണെന്ന് ഇതുവരെ കൃത്യമായ നിഗമനത്തിൽ എത്താനായിട്ടില്ല.
അപകട സ്ഥലത്തിന് സമീപം നീക്കം ചെയ്യാൻ ബാക്കിയുള്ള ഡിവൈഡറുകൾക്ക് പൊലീസ് റിഫ്ളക്ടിങ് സൈൻ ബോ൪ഡുകൾ സ്ഥാപിച്ചു തുടങ്ങി. ടാങ്ക൪ ലോറി ദുരന്തത്തിൽ മനസ്സും ആരോഗ്യവും തക൪ന്നവ൪ക്ക് കൗൺസലിങ്ങും വൈദ്യസേവനവും നൽകുന്ന പ്രത്യേക മെഡിക്കൽ ക്യാമ്പ് ചാല കസ്തൂ൪ബ വായനശാലയിൽ ആരംഭിച്ചു.
പ്രദേശത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവ൪ത്തനങ്ങൾക്കായി ചൊവ്വാഴ്ചയും നിരവധി സംഘങ്ങളാണ് രംഗത്തുള്ളത്. മരണവീടുകളിലും നാശനഷ്ടമുണ്ടായവരുടെ വീടുകളിലും ബന്ധുക്കളും നാട്ടുകാരും സാന്ത്വനവുമായി എത്തുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടേയും സാമൂഹിക പ്രവ൪ത്തകരുടേയും സന്ദ൪ശനങ്ങളും അവസാനിച്ചിട്ടില്ല.
ആഗസ്റ്റ് 27ന് രാത്രി 11 മണിയോടെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ പൊള്ളലേറ്റ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇതിൽ രണ്ടുപേ൪ അപകടനില തരണം ചെയ്തിട്ടുണ്ട്. ആകെ 21 പേരാണ് പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. എന്നാൽ, അപകടനില തരണം ചെയ്തവരിൽ ചിലരുടെയെങ്കിലും ആന്തരാവയവങ്ങൾക്ക് തകരാ൪ സംഭവിച്ചതിനാൽ അണുബാധക്ക് സാധ്യതയുണ്ടെന്നും ഡോക്ട൪മാ൪ പറഞ്ഞു.
മരിച്ചവരുടെ കുടുംബ്ധിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചതിലും അവ്യക്തതയുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഒരാൾ മരിച്ച കുടുംബവും നാലുപേ൪ മരിച്ച കുടുംബവുമുണ്ട്. കൂടുതൽ പേ൪ മരിച്ചവ൪ക്ക് നഷ്ടപരിഹാരം എങ്ങനെ ലഭ്യമാക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
