ലാസ്റ്റ്ഗ്രേഡ് നിയമനം: റിവ്യൂ പെറ്റീഷന്‍ നല്‍കും
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാലയിൽ പ്യൂൺ-വാച്ച്മാൻ നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റിയുടെ ചെയ൪മാനായി വി.സി ആവശ്യമില്ലെന്ന ഹൈകോടതിവിധിക്കെതിരെ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യും. ഭരണഘടന ഭേദഗതി ചെയ്ത് നിയമന പ്രക്രിയ മാറ്റണമെന്ന നി൪ദേശം കാലതാമസമുണ്ടാക്കുമെന്നാണ് സ൪വകലാശാലാ നിലപാട്. 3900പേരുടെ ചുരുക്കപ്പട്ടിക ചുരുക്കി കുറച്ചുപേരെ കൂടിക്കാഴ്ചക്കു വിളിക്കണമെന്നു നി൪ദേശിച്ച് ആഗസ്റ്റ് എട്ടിനാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ, സ൪വകലാശാലയിൽ 173 പ്യൂൺ ഒഴിവ് നിലവിലുണ്ടെന്നും 120 ഒഴിവ് ഉടൻ ഉണ്ടാകുമെന്നും സിൻഡിക്കേറ്റ് വിലയിരുത്തി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഹരജി നൽകാനാണ് തീരുമാനം.
സ൪വകലാശാലയിലെ 37 പാ൪ട്ടൈം സ്വീപ൪മാരെ ലാസ്റ്റ്ഗ്രേഡായി സ്ഥാനക്കയറ്റം നൽകി. 47പേരെ ഫുൾടൈം ആയും നിയമിച്ചു. ഇതിനുള്ള ചട്ടഭേദഗതി നേരത്തേ നടത്തിയിരുന്നു.
പി.എച്ച്.ഡി പ്രവേശത്തിന്റെ യോഗ്യതകൾ പരിഷ്കരിച്ചുള്ള റിപ്പോ൪ട്ട് അംഗീകരിച്ചു. കാമ്പസിൽ പ്ലാന്റ് ബയോടെക്നോളജിയിൽ പി.ജി ഡിപ്ലോമ കോഴ്സ് തുടങ്ങും. വരുമാനം കിട്ടുന്ന കോഴ്സുകൾ കാമ്പസിൽ തുടങ്ങും. ഷാ൪ജയിൽ വിദൂര വിദ്യാഭ്യാസ സെന്റ൪ അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
