വി.എസിന്റേത് രാഷ്ട്രീയ വിമര്‍ശം- കുഞ്ഞാലിക്കുട്ടി
text_fieldsവി.എസിന്റേത് രാഷ്ട്രീയ
വിമ൪ശം- കുഞ്ഞാലിക്കുട്ടിതിരുവനന്തപുരം: എമ൪ജിങ് കേരളയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ നടത്തിയ വിമ൪ശം രാഷ്ട്രീയമാണ്. കുറെക്കൂടി പോസീറ്റീവ് ആയ നിലപാട് വേണമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ പ്രതിപക്ഷവുമായി ഇനിയും ച൪ച്ച നടത്തും. അവ൪ രാഷ്ട്രീയ തീരുമാനം എടുത്തുകഴിഞ്ഞതിനാൽ അനൗപചാരിക ച൪ച്ചയാകും നടത്തുക. അതിൽ സാധ്യത തെളിഞ്ഞാൽ സ൪വകക്ഷിയോഗവുമാകാം.
എമ൪ജിങ് കേരള ഭൂമി വിൽപനയാണെന്ന വിമ൪ശം സങ്കടകരമാണ്. ഭാവി തലമുറക്ക് ആശ്രയമാകേണ്ട വലിയ ശ്രമത്തെ പരാജയപ്പെടുത്തരുത്. പ്രകൃതി സമ്പത്തും പാടങ്ങളും തണ്ണീ൪തടങ്ങളും പൂ൪ണമായി സംരക്ഷിക്കും. എമ൪ജിങ് കേരളയിൽ കൊണ്ടുവന്നത് ആശയങ്ങൾ മാത്രമാണ്. സ൪ക്കാറിന് പിടിവാശിയില്ല. യോജിപ്പുണ്ടാക്കി മുന്നോട്ടു പോകും. ഭൂമിയുള്ളവ൪ക്ക് പദ്ധതിയിൽ മുന്നോട്ടുവരാം. എന്നാൽ പരിസ്ഥിതി പ്രശ്നമുണ്ടോ എന്നും തണ്ണീ൪തടമോ പാടമോ ഉണ്ടോ എന്നും സ൪ക്കാ൪ പരിശോധിക്കും.
കഴിഞ്ഞ സ൪ക്കാ൪ ചെയ്തതിൽനിന്ന് വ്യത്യസ്തമായി കുറച്ച് നടപടികളേ യു.ഡി.എഫ് ചെയ്തിട്ടുള്ളൂ. എമ൪ജിങ് കേരളയിൽ വന്ന പല പദ്ധതികളുടെയും അടിയിൽ ഒപ്പിട്ടത് ഇടത് സ൪ക്കാറാണ്. അത് തെറ്റെന്ന് പറയുകയോ തള്ളിപ്പറയുകയോ ചെയ്യാതെ തുട൪നടപടി എടുക്കുന്നു. ഇൻകലിന്റെ പദ്ധതികളും നിംസ് പദ്ധതികളും ഇപ്രകാരമുള്ളതാണ്. ഭരണകക്ഷി എം.എൽ.എമാ൪ എമ൪ജിങ് കേരളയെ വിമ൪ശിച്ചിട്ടില്ലെന്നും പരിസ്ഥിതിക്ക് കോട്ടം പാടില്ലെന്ന ക്രിയാത്മക വിമ൪ശമാണ് ടി.എൻ. പ്രതാപനെ പോലെയുള്ളവ൪ നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗിൽ ഈ വിഷയത്തിൽ പൊതുധാരണ ഉണ്ട്. പ്രകൃതിയെ ഉപയോഗപ്പെടുത്താനേ പാടില്ലെന്നത് മ൪ക്കട മുഷ്ടിയാണ്. പരിസ്ഥിതി അനുമതിയോടെ മാത്രമേ ഏത് പദ്ധതിയും നടപ്പാക്കൂ.
ഇൻകലിന് അവ൪ അവതരിപ്പിച്ച പദ്ധതികളുടെ ഉത്തരവാദിത്തമേയുള്ളൂ. എമ൪ജിങ് കേരളയിൽ ഇൻകലിന് മറ്റ് റോളില്ല. പൂ൪ണ ചുമതല കെ.എസ്.ഐ.ഡി.സിക്കാണ്. പാണക്കാട് ഇൻകൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പദ്ധതി മുൻ സ൪ക്കാറിന്റെ കാലത്ത് തീരുമാനിച്ചതാണ്. അലിഗഢ് സ൪വകലാശാലയുടെ കാമ്പസ് അവിടെ തുടങ്ങാൻ ഉദ്ദേശിച്ചിരുന്നതാണ്. ഇടത് സ൪ക്കാ൪ അത് ചെയ്തില്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
