ദേശാഭിമാനി ലേഖകനെതിരെ കേസ്
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോൺ വിവരങ്ങൾ ചോ൪ത്തിയതിന് ദേശാഭിമാനി ലേഖകനെതിരെ കേസ്. ദേശാഭിമാനി തിരുവനന്തപുരം ചീഫ് റിപ്പോ൪ട്ട൪ കെ.എം. മോഹൻദാസിനെതിരെയാണ് പൊലീസ് കേസെടുത്തത്.
സെപ്റ്റംബ൪ 10ന് രാവിലെ 11ന് വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഓഫിസിൽ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ്. ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി പി.പി. സദാനന്ദനാണ് നോട്ടീസ് അയച്ചത്. പ്രത്യേകാന്വേഷണ സംഘാംഗവും വടകര ഡിവൈ.എസ്.പിയുമായ ജോസി ചെറിയാന്റെ ഫോൺവിളിയുടെ വിശദാംശങ്ങൾ ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. ജോസി ചെറിയാൻ 3000 തവണ മാധ്യമപ്രവ൪ത്തകരെ വിളിച്ചുവെന്നായിരുന്നു ദേശാഭിമാനി വാ൪ത്ത. മാധ്യമപ്രവ൪ത്തകരുടെ പേരും ഫോൺ നമ്പറുമടക്കമാണ് വാ൪ത്ത പ്രസിദ്ധീകരിച്ചത്. ഇതേത്തുട൪ന്ന് വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി പി.പി. സദാനന്ദൻ അന്വേഷണം നടത്തി 13 തവണ മാത്രമാണ് വിളിച്ചതെന്ന് കണ്ടെത്തിയിരുന്നു. ചോ൪ത്തി നൽകിയ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ എസ്.ആ൪.സനൽകുമാറിനെതിരെ നേരത്തേ കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് മോഹൻദാസിനോട് ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
