വിവാഹ പിറ്റേന്ന് വരനെ പൂട്ടിയിട്ട് നവവധു കാമുകനൊപ്പം ഒളിച്ചോടി
text_fieldsതിരുവല്ല: വിവാഹ പിറ്റേന്ന് നവവധു കാമുകനൊപ്പം ഒളിച്ചോടി. വരനെ വീടിന്റെ രണ്ടാം നിലയിലെ കുളിമുറിയിൽ പൂട്ടിയിട്ടശേഷം 101 പവൻ സ്വ൪ണാഭരണങ്ങളും എടുത്താണ് എൻജിനീയറിങ് വിദ്യാ൪ഥിനിയായ വധു ഒളിച്ചോടിയത്. കൊല്ലം കൊട്ടാരക്കര പൂയപ്പള്ളി സ്വദേശിനിയുടെ വിവാഹം ആഗസ്റ്റ് 25ന് കൊട്ടിയം മംഗല്യ ഓഡിറ്റോറിയത്തിലായിരുന്നു. 26 ന് പുല൪ച്ചെയാണ് വരന്റെ വീട്ടിൽ നിന്ന് ഓടിപ്പോയത്. തിരുവനന്തപുരം കരകുളം പി.എ. അസീസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ സഹപാഠിയുമായ കാമുകനൊപ്പം വയനാട്ടിലേക്കാണ് പോയത്. 26 ന് ഉച്ചക്ക് തിരുവല്ല പൊലീസിൽ വരൻ ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി. പൊലീസ് അന്വേഷണത്തിനിടെ വധു തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ഒളിച്ചോടിയതല്ലെന്നും ഇഷ്ടപ്രകാരം പോയതാണെന്നും ബോധിപ്പിച്ചു. ജൂൺ 10 ന് വിവാഹ നിശ്ചയം നടന്നെങ്കിലും കാമുകനൊപ്പം പോയാൽ സ്വ൪ണം ലഭിക്കില്ലെന്നതിനാലാണ് വിവാഹശേഷം പോയതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു. പ്രായപൂ൪ത്തിയായ പെൺകുട്ടിയുടെ ഇഷ്ടപ്രകാരം കാമുകനൊപ്പം കോടതി പറഞ്ഞയച്ചു. മകൾ കോടതിയിലെത്തിയെന്നറിഞ്ഞ് പിതാവും സഹോദരനും തിരുവല്ലയിൽ എത്തിയെങ്കിലും കാണാൻ തയാറാകാതെ പെൺകുട്ടി പോയി. തിരുവല്ല മഞ്ഞാടി സ്വദേശിയും ബഹ്റൈനിൽ എൻജിനീയറുമായ വരൻ തിരുവല്ലയിലെ പ്രമുഖ അഭിഭാഷകൻ വഴി വിവാഹ മോചനത്തിനും നഷ്ട പരിഹാരത്തിനുമായി കേസ് ഫയൽ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
