ടി.പി. വധം: കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു
text_fieldsവടകര: ടി.പി. ചന്ദ്രശേഖരൻ വധകേസിൽ പ്രത്യേക അന്വേഷണ സംഘം നൽകിയ കുറ്റപത്രം ഫയലിൽ സ്വീകരിച്ചു. സൂക്ഷ്മ പരിശോധനക്ക് ശേഷമാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചത്. 76 പ്രതികൾക്ക് എതിരെയാണ് കുറ്റപത്രം സമ൪പ്പിച്ചിരുന്നത്. എൺപതിനായിരം പേജുള്ള കുറ്റപത്രത്തിന്റെ കോപ്പികൾ പരിശോധനക്കായി ദിവസങ്ങൾ നീണ്ടു. പരിശോധന പൂ൪ത്തിയാക്കിയ കോടതി രു111/12 നമ്പ൪ പ്രകാരമാണ് ഫയലിൽ സ്വീകരിച്ചത്.
മുഴുവൻ പ്രതികളും ഹാജരാകുന്ന മുറക്ക് പ്രതികളുടെ അഭിഭാഷകൻ മുഖേന കുറ്റപത്രത്തിന്റെ കോപ്പി നൽകും. പ്രത്യേക കോടതി അനുവദിക്കുകയാണെങ്കിൽ കേസ് സെഷൻസ് കോടതിയിലേക്ക് കൈമാറും. 2009ൽ ചന്ദ്രശേഖരനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ വെള്ളിയാഴ്ച കുറ്റപത്രം സമ൪പ്പിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
