ന്യൂമാഹി ഇരട്ടക്കൊല: കുറ്റപത്രം സമര്‍പ്പിച്ചു
text_fieldsതലശ്ശേരി: ന്യൂമാഹിയിൽ രണ്ടു ബി.ജെ.പി പ്രവ൪ത്തകരെ വെട്ടിക്കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമ൪പ്പിച്ചു. കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ ഹരജി സമ൪പ്പിച്ചു. 2010 മേയ് 28ന് ന്യൂമാഹി പെരിങ്ങാടി ചുങ്കത്ത് മാടോംകണ്ടി വിജിത്ത്, കുറുന്തോടത്ത് ഷിനോജ് എന്നിവരെ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. തലശ്ശേരി ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ 5,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമ൪പ്പിച്ചത്. ടി.പി. ചന്ദ്രശേഖരൻ വധകേസിലെ പ്രതികളായ കൊടി സുനി, ഷാഫി, ഷിനോജ്, രജികാന്ത് എന്നിവ൪ ഈ കേസിലും പ്രതികളാണ്.
തലശ്ശേരി ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമ൪പ്പിച്ചത്. കൊലക്ക് മുമ്പ് പ്രതികൾ നടത്തിയ ഫോൺ കോളുകളെ സംബന്ധിച്ച് നടത്തിയ പരിശോധനയിൽ പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ സംബന്ധിച്ച 800 പേജ് രേഖകളാണ് പൊലീസ് പരിശോധിച്ചത്.
ടി.പി. വധകേസിൽ പ്രതികളായ കൊടി സുനി ഉൾപ്പെടെയുള്ളവ൪ക്ക് ഇരട്ടക്കൊലയിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുട൪ന്ന് കുറ്റപത്രം സമ൪പ്പിക്കുന്നത് പൊലീസ് ഊ൪ജിതമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
