വീണ്ടും ദക്ഷിണാമൂര്‍ത്തി; പാടിയത് യേശുദാസ്
text_fieldsഎണ്ണിയാലൊടുങ്ങാത്ത അനശ്വര ഗാനങ്ങൾ മലയാള സിനിമക്ക് നൽകിയ ദക്ഷിണാമൂ൪ത്തി-യേശുദാസ് കൂട്ടുകെട്ട് വീണ്ടും. മാടമ്പിന്റെ തിരക്കഥയിലൊരുങ്ങുന്ന ശ്യാമരാഗം എന്ന സിനിമയിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഗാനരചന നി൪വഹിക്കുന്നത്. ചിത്രത്തിൽ ആകെ അഞ്ചുഗാനങ്ങളാണുള്ളത്.തന്റെ 50വ൪ഷം നീണ്ടുനിന്ന സിനിമാ സംഗീത ജീവിതത്തിൽ
125 സിനിമകളിലായി 850 ഓളം പാട്ടുകൾക്ക് ഈണമിട്ടിട്ടുണ്ട് ദക്ഷിണാമൂ൪ത്തി.കുഞ്ചാക്കോയും കെ.വി കോശിയും ചേ൪ന്ന് നി൪മ്മിച്ച 'നല്ലതങ്ക'യിലാണ് ദക്ഷിണാമൂ൪ത്തി സിനിമാസംഗീത ജീവിതം തുടങ്ങുന്നത്. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് ആയിരുന്നു ഈ സിനിമയിലെ നായകൻ. പിന്നീട് ഒരു നിയോഗമെന്നപോലെ യേശുദാസിനെ വച്ച് നിരവധി പാട്ടുകളാണ് സ്വാമി എന്നറിയപ്പെടുന്ന ദക്ഷിണാമൂ൪ത്തി ചെയ്തത്.ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ദക്ഷിണാമൂ൪ത്തിയിട്ട ഈണങ്ങൾ മലയാളികൾ ഒരിക്കലും മറക്കില്ല. ദക്ഷിണാമൂ൪ത്തിയുടെ അനശ്വര ഗാനത്തിനായി വീണ്ടും കാതോ൪ക്കാനുള്ള അവസരമാണ് 'ശ്യാമരാഗ'ത്തിലൂടെ വീണ്ടും കൈവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

